---
title: "തലശ്ശേരി കടൽ പാലത്ത് വിദ്യാർത്ഥികൾക്കടക്കം  കഞ്ചാവ്  വിൽപ്പന ; മധ്യവയസ്കൻ എക്സൈസിൻ്റെ പിടിയിൽ"
english_title: "Sale of ganja including students at Thalassery Kadal palam;Middle-aged in the grip of excise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112032/sale-of-ganja-including-students-at-thalassery-kadal-palammiddle-aged-in-the-grip-of-excise"
published_at: "2023-05-02T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64507ac50c6ce_download_(4).jpg"
keywords: []
---

# തലശ്ശേരി കടൽ പാലത്ത് വിദ്യാർത്ഥികൾക്കടക്കം  കഞ്ചാവ്  വിൽപ്പന ; മധ്യവയസ്കൻ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** തലശേരി: തലശേരി പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന മുഹമ്മദ് അസ്ലമിനെ 70 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി പിടികൂടി. ഇയാൾക്കെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെയടക്കം ഇയാൾ ലക്ഷ്യം വെക്കുന്നുണ്ട്. തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി, കടൽപ്പാലം ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് ഇയാൾ പിടിയിലായത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ പ്രിവന്റീവ് ഓഫീസർ വി. കെ ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി രതീഷ്, കെ.സുമേഷ്, ഒ. ലിമേഷ്, വി.കെ ഫൈസൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റു ചെയ്തു.

## Article Content

തലശേരി: തലശേരി പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന മുഹമ്മദ് അസ്ലമിനെ 70 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി പിടികൂടി. ഇയാൾക്കെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെയടക്കം ഇയാൾ ലക്ഷ്യം വെക്കുന്നുണ്ട്. തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി, കടൽപ്പാലം ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് ഇയാൾ പിടിയിലായത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ പ്രിവന്റീവ് ഓഫീസർ വി. കെ ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി രതീഷ്, കെ.സുമേഷ്, ഒ. ലിമേഷ്, വി.കെ ഫൈസൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112032/sale-of-ganja-including-students-at-thalassery-kadal-palammiddle-aged-in-the-grip-of-excise)