---
title: "തൻ്റെ കൊച്ചുകട ഉദ്ഘാടനം ചെയ്യാമൊ എന്ന് വിദ്യാർത്ഥിനി ; ഉദ്ഘാടനവും, ആദ്യ വിൽപ്പനയും നടത്തി എം എൽ എ "
english_title: "Student wants to inaugurate her small shop;MLA inaugurated and conducted the first sale"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111869/student-wants-to-inaugurate-her-small-shopmla-inaugurated-and-conducted-the-first-sale"
published_at: "2023-05-01T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f3348e3742_Untitled-1_copy.jpg"
keywords: []
---

# തൻ്റെ കൊച്ചുകട ഉദ്ഘാടനം ചെയ്യാമൊ എന്ന് വിദ്യാർത്ഥിനി ; ഉദ്ഘാടനവും, ആദ്യ വിൽപ്പനയും നടത്തി എം എൽ എ 

> **Lead Summary:** നിലമ്പൂർ എംഎൽഎ പി.വി അൻവറിനാണ് അപ്രതീക്ഷിതവും, കൗതുകമേറിയതുമായ ഉദ്ഘാടനം നിർവഹിക്കേണ്ടി വന്നത്. പോത്തുകല്ല് സ്വദേശി പറമ്പൻ നിഷാദിന്റെ മകളും, അഞ്ചാം ക്ലാസുകാരിയുമായ നിഷ്‌മയുടെ അവധിക്കാലക്കടയാണ് എം എൽ എ ഉദ്ഘാടനം ചെയ്തത്.

## Article Content

നിലമ്പൂർ എംഎൽഎ പി.വി അൻവറിനാണ് അപ്രതീക്ഷിതവും, കൗതുകമേറിയതുമായ ഉദ്ഘാടനം നിർവഹിക്കേണ്ടി വന്നത്. പോത്തുകല്ല് സ്വദേശി പറമ്പൻ നിഷാദിന്റെ മകളും, അഞ്ചാം ക്ലാസുകാരിയുമായ നിഷ്‌മയുടെ അവധിക്കാലക്കടയാണ് എം എൽ എ ഉദ്ഘാടനം ചെയ്തത്.

നിലമ്പൂർ വെളുമ്പിയംപാടം-റോസ്‌ നഗർ റോഡിന്റെ ടാറിംഗ്‌ പ്രവർത്തികളുടെ ഉദ്ഘാടനത്തിനായി സ്ഥലത്ത്‌ എത്തിയതായിരുന്നു എം എൽ എ. നിഷ്‌മ വന്ന് തന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടത്തി തരണം എന്ന് അഭ്യർത്ഥിച്ചപ്പോൾ തന്നെ എം എൽ എ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിദ്യാ രാജന്റെയും മറ്റ്‌ പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നിഷ്‌മയുടെ കടയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപ്പനയും എം എൽ എ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111869/student-wants-to-inaugurate-her-small-shopmla-inaugurated-and-conducted-the-first-sale)