---
title: "പാനൂർ അഗ്നി രക്ഷാ നിലയത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകി ഫയർമാൻ സി എം കമലാക്ഷൻ പടിയിറങ്ങി ; പൂർത്തിയാക്കിയത് 26 വർഷത്തെ സർവീസ്"
english_title: "Fireman CM Kamalakshan stepped down to Panur Fire Rescue Station by buying life saving equipment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111868/fireman-cm-kamalakshan-stepped-down-to-panur-fire-rescue-station-by-buying-life-saving-equipment"
published_at: "2023-05-01T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f30f0c14d7_Untitled-1_copy.jpg"
keywords: []
---

# പാനൂർ അഗ്നി രക്ഷാ നിലയത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകി ഫയർമാൻ സി എം കമലാക്ഷൻ പടിയിറങ്ങി ; പൂർത്തിയാക്കിയത് 26 വർഷത്തെ സർവീസ്

> **Lead Summary:** പാനൂർ: 26 വർഷത്തെ സ്തുത്യർഹ്യ സേവനത്തിന് ശേഷമാണ് ഫയർ ആൻ്റ് റസ്ക്യു സർവീസിൽ നിന്നും സി എം കമലാക്ഷൻ വിരമിക്കുന്നത്. പാനൂർ അഗ്നി രക്ഷാനിലയത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് വാങ്ങി നൽകുകയും ചെയ്താണ് കമലാക്ഷൻ സർവീസിൽ നിന്നും വിരമിക്കുന്നത്. കെ.പി മോഹനൻ എം എൽ എ ഏറ്റുവാങ്ങി. ഫയർ സർവിസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും, സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരൻ വകുപ്പിന് ഉപകരണങ്ങൾ വാങ്ങി നൽകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്തവരും അഭിപ്രായപ്പെട്ടു.

## Article Content

പാനൂർ: 26 വർഷത്തെ സ്തുത്യർഹ്യ സേവനത്തിന് ശേഷമാണ് ഫയർ ആൻ്റ് റസ്ക്യു സർവീസിൽ നിന്നും സി എം കമലാക്ഷൻ വിരമിക്കുന്നത്. പാനൂർ അഗ്നി രക്ഷാനിലയത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് വാങ്ങി നൽകുകയും ചെയ്താണ് കമലാക്ഷൻ സർവീസിൽ നിന്നും വിരമിക്കുന്നത്. കെ.പി മോഹനൻ എം എൽ എ ഏറ്റുവാങ്ങി. ഫയർ സർവിസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും, സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരൻ വകുപ്പിന് ഉപകരണങ്ങൾ വാങ്ങി നൽകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്തവരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111868/fireman-cm-kamalakshan-stepped-down-to-panur-fire-rescue-station-by-buying-life-saving-equipment)