---
title: "മരണംവരെ ഗുരുക്കന്മാരായിമാറാമെന്നതാണ് അധ്യാപനത്തിൻ്റെ പുണ്യമെന്ന്  ഡോ എം കെ മുനീർ ; കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂൾ നാൽപ്പതാം  വാർഷികം ആഘോഷിച്ചു"
english_title: "Dr. MK Munir said that the virtue of teaching is that you can become teachers till death;Kadavathur PKM Higher Secondary School celebrated its fortieth anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111833/dr-mk-munir-said-that-the-virtue-of-teaching-is-that-you-can-become-teachers-till-deathkadavathur-pkm-higher-secondary-school-celebrated-its-fortieth-anniversary"
published_at: "2023-04-30T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e96142a39a_Untitled-1_copy.jpg"
keywords: []
---

# മരണംവരെ ഗുരുക്കന്മാരായിമാറാമെന്നതാണ് അധ്യാപനത്തിൻ്റെ പുണ്യമെന്ന്  ഡോ എം കെ മുനീർ ; കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂൾ നാൽപ്പതാം  വാർഷികം ആഘോഷിച്ചു

> **Lead Summary:** കടവത്തൂർ: കാലം എത്ര കഴിഞ്ഞാലും ഗുരുവര്യൻമാർ കുട്ടികൾക്ക് പകർന്ന് കൊടുക്കുന്ന അറിവും കാരുണ്യവും സ്നേഹവും തിളക്കമോടെ നിലനിൽക്കുമെന്ന് ഡോ എം കെ മുനീർ. മരണം വരെ ഗുരുക്കന്മാരായി അറിയപ്പെടുമെന്നതാണ് അധ്യാപനത്തിൻ്റെ പുണ്യമെന്നും അദ്ദേഹം പറഞ്ഞു. കടവത്തൂർപി കെ എം ഹയർസെണ്ടറി സ്കൂളിൻ്റെ 40 വാർഷികവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ പി കെ അലി അധ്യക്ഷനായി. വൊക്കേഷനൽ വിഭാഗം പ്രിൻസിപ്പൽ കെ.പി ജീവൻ, പ്രധാനധ്യാപകൻ വി വത്സൻ, ഉൾപ്പടെ വിരമിക്കുന്ന ഏഴ് അധ്യാപകർക്ക് ചടങ്ങിൽ പൊട്ടങ്കണ്ടി അബ്ദുള്ള സ്നേഹാദരം കൈമാറി.

## Article Content

കടവത്തൂർ: കാലം എത്ര കഴിഞ്ഞാലും ഗുരുവര്യൻമാർ കുട്ടികൾക്ക് പകർന്ന് കൊടുക്കുന്ന അറിവും കാരുണ്യവും സ്നേഹവും തിളക്കമോടെ നിലനിൽക്കുമെന്ന് ഡോ എം കെ മുനീർ. മരണം വരെ ഗുരുക്കന്മാരായി അറിയപ്പെടുമെന്നതാണ് അധ്യാപനത്തിൻ്റെ പുണ്യമെന്നും അദ്ദേഹം പറഞ്ഞു. കടവത്തൂർപി കെ എം ഹയർസെണ്ടറി സ്കൂളിൻ്റെ 40 വാർഷികവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ പി കെ അലി അധ്യക്ഷനായി. വൊക്കേഷനൽ വിഭാഗം പ്രിൻസിപ്പൽ കെ.പി ജീവൻ, പ്രധാനധ്യാപകൻ വി വത്സൻ, ഉൾപ്പടെ വിരമിക്കുന്ന ഏഴ് അധ്യാപകർക്ക് ചടങ്ങിൽ പൊട്ടങ്കണ്ടി അബ്ദുള്ള സ്നേഹാദരം കൈമാറി.

 ഡോ എം കെ മുനീറിന് സ്കൂൾ മാനേജർ പി പി എ സലാം ഉപഹാരം കൈമാറി. പ്രിൻസിപ്പാൾ ജയപ്രസാദ് നാണു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രൊ: കെ ഇസ്മായിൽ, മഹമൂദ് കടവത്തൂർ, മൂസ മാസ്റ്റർ, മീര ഭായ്, സി കെ മുഹമ്മദലി, പി വി യൂസഫ്, എ ആമിന ടീച്ചർ, ഉത്തമൻ കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, കെ കെ ഹഫ്സത്ത്, സംസാരിച്ചു.    വിദ്യാർത്ഥികളു കലാപരിപാടിയും മെഗാഷോയും നടത്തി.      1982  അക്ഷരങ്ങളിൽ പുഞ്ചിരിച്ച കേരളത്തിൻ്റെ വിദ്യാഭ്യാസ നവോത്ഥാന നായകൻ സി എച്ച് മുഹമ്മദ് കോയയാണ് സ്കൂളിൻ്റെ ശിലാസ്ഥാപനം നടത്തിയത്. പാനൂരിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ അക്ഷരവിപ്ലവത്തിന് തുടക്കം കുറിച്ച സ്കൂൾ സ്ഥാപിച്ചത്  ദീർഘകാലം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജിയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111833/dr-mk-munir-said-that-the-virtue-of-teaching-is-that-you-can-become-teachers-till-deathkadavathur-pkm-higher-secondary-school-celebrated-its-fortieth-anniversary)