---
title: "കളിക്കാനനുവദിക്കുന്നില്ലെങ്കിൽ എന്തിനാണ് സർ തലശേരിയിൽ ഇങ്ങനൊരു  സ്റ്റേഡിയം.? ; മുൻ  ഹോക്കിതാരത്തിൻ്റെ കുറിപ്പ് വൈറലാകുന്നു"
english_title: "Why a stadium like this in Sir Thalassery if it is not allowed to play?Former hockey player's post goes viral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111825/why-a-stadium-like-this-in-sir-thalassery-if-it-is-not-allowed-to-playformer-hockey-players-post-goes-viral"
published_at: "2023-04-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e8d5ec167c_Untitled-1_copy.jpg"
keywords: []
---

# കളിക്കാനനുവദിക്കുന്നില്ലെങ്കിൽ എന്തിനാണ് സർ തലശേരിയിൽ ഇങ്ങനൊരു  സ്റ്റേഡിയം.? ; മുൻ  ഹോക്കിതാരത്തിൻ്റെ കുറിപ്പ് വൈറലാകുന്നു

> **Lead Summary:** തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം കായിക പ്രേമികൾക്ക് അന്യമാവുന്നതിനെതിരെ മുൻ ഹോക്കിതാരം എഴുതിയ കുറിപ്പ് വൈറലാകുന്നു. പൊതുഖജനാവിലെ കോടികൾ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയം ഫീസിന്റെ പേരിൽ കളിക്കാർക്ക് മുൻപിൽ കൊട്ടിയടക്കപ്പെടുന്നുവെന്ന കാര്യമാണ് മുനവർ ഹുസൈൻ മുൻ എന്ന കായിക താരം പങ്കുവച്ചത്. ഏഴു വർഷം സ്റ്റേഡിയം അടച്ചിട്ടതോടെ കായിക രംഗത്ത് പ്രതീക്ഷയായി വളർന്നു വരേണ്ട ഒരു തലമുറ തീർത്തും കളിക്കളത്തിന് പുറത്തായിരുന്നു. പഞ്ചായത്തു തോറും കളിക്കളങ്ങൾ ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് ചിറക്കുനി യിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. അപ്പോഴാണ് ആയിരക്കണക്കിന് കുട്ടികൾ പന്തുരുട്ടിയും ഹോക്കി കളിച്ചും ക്രിക്കറ്റ് മാച്ച് നടത്തിയും വളർന്നു വന്ന തലശ്ശേരി സ്റ്റേഡിയത്തിൽ ഫീസ് നിരക്ക് പറഞ്ഞു കുട്ടികളെയും കായിക പ്രേമികളെയും അകറ്റുന്നത്.

## Article Content

തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം കായിക പ്രേമികൾക്ക് അന്യമാവുന്നതിനെതിരെ മുൻ ഹോക്കിതാരം എഴുതിയ കുറിപ്പ് വൈറലാകുന്നു. പൊതുഖജനാവിലെ കോടികൾ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയം ഫീസിന്റെ പേരിൽ കളിക്കാർക്ക് മുൻപിൽ കൊട്ടിയടക്കപ്പെടുന്നുവെന്ന കാര്യമാണ് മുനവർ ഹുസൈൻ മുൻ എന്ന കായിക താരം പങ്കുവച്ചത്. ഏഴു വർഷം സ്റ്റേഡിയം അടച്ചിട്ടതോടെ കായിക രംഗത്ത് പ്രതീക്ഷയായി വളർന്നു വരേണ്ട ഒരു തലമുറ തീർത്തും കളിക്കളത്തിന് പുറത്തായിരുന്നു. പഞ്ചായത്തു തോറും കളിക്കളങ്ങൾ ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് ചിറക്കുനി യിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. അപ്പോഴാണ് ആയിരക്കണക്കിന് കുട്ടികൾ പന്തുരുട്ടിയും ഹോക്കി കളിച്ചും ക്രിക്കറ്റ് മാച്ച് നടത്തിയും വളർന്നു വന്ന തലശ്ശേരി സ്റ്റേഡിയത്തിൽ ഫീസ് നിരക്ക് പറഞ്ഞു കുട്ടികളെയും കായിക പ്രേമികളെയും അകറ്റുന്നത്.

മുനവർ ഹുസൈൻ എഴുതിയ കുറിപ്പ്.. ഇന്നലെ വൈകുന്നേരം തലശ്ശേരി സ്റ്റേഡിയം സന്ദർശിക്കാൻ പോയപ്പോൾ കണ്ട കാഴ്ച എൻ്റെ മനസ്സിൽ നിന്നും വിട്ട് മാറാത്തത് കാരണമാണ് ഞാൻ ഈ എഴുത്ത് എഴുതുന്നത് . കുറച്ച് കുരുന്നുകൾ ഹോക്കി കളിക്കുന്നത് കണ്ട് ആ മനോഹര കാഴ്ച ആസ്വദിച്ചിരിക്കു മ്പോഴാണ് ഒരുത്തൻ വന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നയാളോട് എന്തൊക്കെയോ പറയുകയും ഉടനെ തന്നെ കുട്ടികൾ കളി നിർത്തി പോകുന്നതും കണ്ടത് . ഉടനെ ഞാൻ എന്താണ് നിങ്ങൾ കളി മതിയാക്കിയത് എന്ന് ചോദിച്ചപ്പോൾ ഇവിടെ പരിശീലനം നടത്തണമെങ്കിൽ ഫീസ് കൊടുക്കണം . അത് കൊടുക്കാത്തത് കാരണം കളിക്കാൻ അനുവാദമില്ല എന്ന് സ്റ്റേഡിയം നടത്തിപ്പുകാർ പറഞ്ഞു എന്നാണ് പറഞ്ഞത് .

നിങ്ങൾ കുട്ടികളെയും കൂട്ടി എവിടെ പോകുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ കോട്ടയുടെ അടുത്ത് പോകുന്നു , അവിടെയാരും ഞങ്ങളെ തടയില്ലല്ലോ എന്ന് മറുപടി പറഞ്ഞു . അവിടെ നിന്ന് എങ്ങനെ ഈ കുട്ടികളെ പരിശീലിപ്പിക്കും എന്ന് ചോദിച്ചപ്പോൾ പിന്നെ ഞങ്ങൾ എവിടെപ്പോയി കളിക്കും എന്ന് ആ പരിശീലകൻ ഇടറിയ ശബ്ദത്തിൽ ചോദിച്ചു . ഞാൻ ഉടനെ സ്റ്റേഡിയം നടത്തിപ്പുകാരനെ തേടി ഓഫീസിലെത്തി അവനോട് എന്ത് കൊണ്ടാണ് കുട്ടികളെ മൈതാന ത്തിൽ കളിപ്പിക്കാത്തത് എന്ന് ചോദിച്ച പ്പോൾ ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഓർഡറാണ് ഞങ്ങൾ വെറും ജീവനക്കാർ മാത്രമാണ് എന്ന് പറഞ്ഞു . ഞാൻ ഒരു മിനിഷം നിശ്ചലമായി . കുട്ടികൾ അപമാന ഭാരം കൊണ്ട് തല കുനിച്ച് പോകുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ .

ആ ബാല്യകൗമാരങ്ങൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാവും .തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തിൽ നിന്നാണ് അവർ അട്ടിപ്പുറത്താക്കപ്പെട്ടത്. തലശ്ശേരിയിൽ ഗ്രൗണ്ട് ഫീസ് അടക്കാത്തതിൻ്റെ പേരിൽ കൊച്ചു താരങ്ങളെ അട്ടിയോടിച്ചത് . 140 കോടി ജനങ്ങളുള്ള ഇന്ത്യ എങ്ങനെ വേൾഡ് കപ്പ് കളിക്കും എന്നാണല്ലോ ചോദ്യം ? ഈ കുരുന്നുകളെ അട്ടിപ്പുറത്താക്കി യാൽ എങ്ങനെ രാജ്യത്ത് കളിക്കാരുണ്ടാകും ? അയ്യോ കുട്ടികളെല്ലാം ലഹരിക്ക് അടിമപ്പെട്ടേ എന്ന് മുറവിളി കൂട്ടുന്നവരൊക്കെ എവിടെപ്പോയി ? ആവർ ഈ കുട്ടികളെ ആട്ടിപ്പുറത്താക്കുന്ന ദയനീയ കാഴ്ച ഒന്ന് കാണണം . ആരാണ് ഈ കുരുന്നുകളെ ആട്ടിപ്പുറത്താക്കാൻ ഈ അധികാരി കൾക്ക് പട്ടം കൊടുത്തത് ? തലശ്ശേരിയിലെ മക്കൾ ഇനി എവിടെ പ്പോയി കളിക്കും ? കേരളം ലജ്ജിക്കേണ്ട കാഴ്ചയാണിത് . ഏതായാലും ആ കുരുന്നുകളെ തിരിച്ച് ഗ്രൗണ്ടിൽ കളിപ്പിക്കുന്നത് വരെ ഞാനും നിയമ പോരാട്ടത്തിലാണ് . നിങ്ങൾക്കും തീരുമാനിക്കാം. മുനവർ ഹുസൈൻ തലശ്ശേരി മുൻ ഹോക്കി കളിക്കാരൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111825/why-a-stadium-like-this-in-sir-thalassery-if-it-is-not-allowed-to-playformer-hockey-players-post-goes-viral)