---
title: "നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യക്ക്  കണ്ണീർ പ്രണാമം ; മൃതദേഹം ഉച്ചയ്ക്ക്  സംസ്കരിക്കും."
english_title: "A tearful tribute to Ramya, a nurse of Pariyaram Medical College who died after being hit by an out-of-control car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111745/a-tearful-tribute-to-ramya-a-nurse-of-pariyaram-medical-college-who-died-after-being-hit-by-an-out-of-control-car"
published_at: "2023-04-30T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e062cb17aa_Untitled-1_copy.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യക്ക്  കണ്ണീർ പ്രണാമം ; മൃതദേഹം ഉച്ചയ്ക്ക്  സംസ്കരിക്കും.

> **Lead Summary:** **കണ്ണൂർ:** നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ആണ് സംഭവം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.

## Article Content

**കണ്ണൂർ:** നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ആണ് സംഭവം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.

ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കണ്ണൂർ റൂറൽ എസ് പി ഓഫീസിലെ പോലീസുകാരൻ ബിജുവിന്റെ ഭാര്യയാണ് രമ്യ. രണ്ട് മക്കളുണ്ട്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111745/a-tearful-tribute-to-ramya-a-nurse-of-pariyaram-medical-college-who-died-after-being-hit-by-an-out-of-control-car)