---
title: "തലശേരി ഓടത്തിൽ പള്ളിയുടെ നിർമ്മാണ ചാതുരിയിൽ മയങ്ങി സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ; വിശ്വാസങ്ങളെ തടയുന്ന ചിദ്ര ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് എംവി"
english_title: "CPM District Secretary MV Jayarajan was involved in the construction of the church at Thalassery "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111694/cpm-district-secretary-mv-jayarajan-was-involved-in-the-construction-of-the-church-at-thalassery"
published_at: "2023-04-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d290df2544_6a0b279a-ba68-40ca-8a8c-a207b2657675_copy.jpg"
keywords: []
---

# തലശേരി ഓടത്തിൽ പള്ളിയുടെ നിർമ്മാണ ചാതുരിയിൽ മയങ്ങി സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ; വിശ്വാസങ്ങളെ തടയുന്ന ചിദ്ര ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് എംവി

> **Lead Summary:** തലശേരി : ഇഷ്ടമുള്ള രീതിയിൽ ആചാരനുഷ്ഠാനങ്ങളിൽ ഏർപ്പെടാൻ ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും, നിർഭാഗ്യവശാൽ ഭക്ഷണത്തിൻ്റെയും, വസ്ത്രത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ നോക്കുന്നവർ നാട്ടിലുണ്ടെന്നും സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമായി തലശേരി ഓടത്തിൽ പ്പള്ളി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി. സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ ,ആരാധാനാലയങ്ങൾ എന്നിവ സി.പി.എം പ്രവർത്തകർ സന്ദർശിച്ച് വരികയാണ്. അതിൻ്റ ഭാഗമായാണ് 300 വർഷത്തോളം പഴക്കമുള്ള ഓടത്തിൽ പള്ളിയിൽ സന്ദർശനം നടത്തിയത്. ആദ്യമായാണ് ഓടത്തിൽ പള്ളിയിൽ വരുന്നതെന്നും, നിർമ്മാണ ചാതുരി അത്ഭുതപ്പെടുത്തിയെന്നും ജയരാജൻ പറഞ്ഞു.

## Article Content

തലശേരി : ഇഷ്ടമുള്ള രീതിയിൽ ആചാരനുഷ്ഠാനങ്ങളിൽ ഏർപ്പെടാൻ ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും, നിർഭാഗ്യവശാൽ ഭക്ഷണത്തിൻ്റെയും, വസ്ത്രത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ നോക്കുന്നവർ നാട്ടിലുണ്ടെന്നും സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമായി തലശേരി ഓടത്തിൽ പ്പള്ളി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി. സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ ,ആരാധാനാലയങ്ങൾ എന്നിവ സി.പി.എം പ്രവർത്തകർ സന്ദർശിച്ച് വരികയാണ്. അതിൻ്റ ഭാഗമായാണ് 300 വർഷത്തോളം പഴക്കമുള്ള ഓടത്തിൽ പള്ളിയിൽ സന്ദർശനം നടത്തിയത്. ആദ്യമായാണ് ഓടത്തിൽ പള്ളിയിൽ വരുന്നതെന്നും, നിർമ്മാണ ചാതുരി അത്ഭുതപ്പെടുത്തിയെന്നും ജയരാജൻ പറഞ്ഞു.

എല്ലാവരും യോജിച്ച് നിൽക്കേണ്ട പുതിയൊരു സാമൂഹ്യ പഞ്ചാതലത്തിലാണ് ചരിത്ര പ്രാധാന്യമുള്ള ഓടത്തിൽ പള്ളി സന്ദർശിച്ചത്. നാട്ടിൽ ജാതിമത ചിന്തകൾക്കതിതമായി ഒന്നിച്ച് നില്ക്കേണ്ടതിൻ്റ പ്രാധാന്യം കണേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പള്ളി കമ്മിറ്റിയുടെ ഭാരവാഹികളുമായി സൗഹൃദ ചർച്ച നടത്തിയത്. മതവും വിശ്വസവും വ്യക്തിപരമായ കാര്യങ്ങളാണ്. വിശ്വാസങ്ങൾ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്.

ഇതിനെ തടയുന്ന ചിദ്ര ശക്തികളെ എതിർത്ത് തോല്പിക്കുകയും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണമെന്നും എം.വി ജയരാജൻ പറഞ്ഞു. സി പി എം തലശേരി ഏരിയ സെക്രട്ടറി സി.കെ രമേശൻ, നേതാക്കളായ കാത്താണ്ടി റസാഖ്, എസ്.ടി ജയ്സൺ, നഗരസഭ കൗൺസിലർ സി.ഒ.ടി ഷബീർ എന്നിവരും എംവിക്കൊപ്പമുണ്ടായിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി സി.കെ.പി മമ്മു, സി.ഒ.ടി ഫൈസൽ, അമീറലി എന്നിവർ ചേർന്ന് എം വി ജയരാജനെ സ്വീകരിച്ചു. തലശേരി ബിഷപ്പ് ഹൗസിലും, ജഗന്നാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയാണ് എം വി മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111694/cpm-district-secretary-mv-jayarajan-was-involved-in-the-construction-of-the-church-at-thalassery)