---
title: "സാഹചര്യം മാറി, മഴ അതിശക്തമാകും ; വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ"
english_title: "The situation has changed and the rain will be heavy;Rain in all districts in next hour"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111673/the-situation-has-changed-and-the-rain-will-be-heavyrain-in-all-districts-in-next-hour"
published_at: "2023-04-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d012272dc2_Untitled-1_copy.jpg"
keywords: []
---

# സാഹചര്യം മാറി, മഴ അതിശക്തമാകും ; വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ

> **Lead Summary:** സംസ്ഥാനത്തെ മഴ സാഹചര്യം മാറി. അതിശക്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ അതിശക്ത മഴയ്ക്ക് സാധ്യത. ഇത്തവണത്തെ വേനൽക്കാലത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

## Article Content

സംസ്ഥാനത്തെ മഴ സാഹചര്യം മാറി. അതിശക്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ അതിശക്ത മഴയ്ക്ക് സാധ്യത. ഇത്തവണത്തെ വേനൽക്കാലത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111673/the-situation-has-changed-and-the-rain-will-be-heavyrain-in-all-districts-in-next-hour)