---
title: "പണിപൂർത്തിയായിട്ട് മാസങ്ങൾ ; പാനൂർ നഗരസഭ ബസ് സ്റ്റാൻ്റിൽ പണിത  ടേക് എ ബ്രെയ്ക് വഴിയിടം പൊതു ശൗചാലയത്തിന് ഒടുവിൽ ശാപമോക്ഷം "
english_title: "Months after completion of work;Take a break public toilet built at bus stand by Pannur municipality finally freed from curse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111520/months-after-completion-of-worktake-a-break-public-toilet-built-at-bus-stand-by-pannur-municipality-finally-freed-from-curse"
published_at: "2023-04-28T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bd3b5def7d_Untitled-1_copy.jpg"
keywords: []
---

# പണിപൂർത്തിയായിട്ട് മാസങ്ങൾ ; പാനൂർ നഗരസഭ ബസ് സ്റ്റാൻ്റിൽ പണിത  ടേക് എ ബ്രെയ്ക് വഴിയിടം പൊതു ശൗചാലയത്തിന് ഒടുവിൽ ശാപമോക്ഷം 

> **Lead Summary:** **പാനൂർ:** 2022 -23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് പാനൂർ നഗരസഭ ടേക് എ ബ്രേക്ക്‌ വഴിയിടം പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻ്റിൽ പൊതു ശൗചാലയം നിർമ്മിച്ചത്. മാസങ്ങൾക്ക് മുന്നേ പണി പൂർത്തിയായിരുന്നെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ്റെ ചുമതല വഹിക്കുന്ന എൻ.എ കരീം അധ്യക്ഷനായി.വാർഡ് കൗൺസിലർ നസീല കണ്ടിയിൽ സ്വാഗതം പറഞ്ഞു.

## Article Content

**പാനൂർ:** 2022 -23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് പാനൂർ നഗരസഭ ടേക് എ ബ്രേക്ക്‌ വഴിയിടം പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻ്റിൽ പൊതു ശൗചാലയം നിർമ്മിച്ചത്. മാസങ്ങൾക്ക് മുന്നേ പണി പൂർത്തിയായിരുന്നെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ്റെ ചുമതല വഹിക്കുന്ന എൻ.എ കരീം അധ്യക്ഷനായി.വാർഡ് കൗൺസിലർ നസീല കണ്ടിയിൽ സ്വാഗതം പറഞ്ഞു.

കൗൺസിലർമാരായ കെ.കെ.സുധീർകുമാർ, എം.രത്നാകരൻ, വ്യാപാരി പ്രതിനിധി ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.മജീദ് എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവേറെ ശൗചാലയം ഒരുക്കിയിട്ടുണ്ട്.ഇതിന് പുറമെ മുലയൂട്ടൽ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.നിലവിലുള്ള ശൗചാലയം നവീകരിച്ച് വിശ്രമ കേന്ദ്രമാക്കി മാറ്റും. കൂത്തുപറമ്പ് റോഡിലുംപുത്തുർ റോഡിലും ടേക് എ.ബ്രേക്ക് വഴിയിടം സ്ഥാപിക്കാൻ നടപടി കൈകൊള്ളുമെന് ചെയർമാൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111520/months-after-completion-of-worktake-a-break-public-toilet-built-at-bus-stand-by-pannur-municipality-finally-freed-from-curse)