---
title: "തത്‌കാലിന്‌ 3405 രൂപ..! ; വിമാന നിരക്കിനെ വെല്ലാൻ വന്ദേ ഭാരത്"
english_title: "3405 rupees for Tatkal..!Vande Bharat to beat airfares"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111459/3405-rupees-for-tatkalvande-bharat-to-beat-airfares"
published_at: "2023-04-28T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b74899efe5_download_(13).jpg"
keywords: []
---

# തത്‌കാലിന്‌ 3405 രൂപ..! ; വിമാന നിരക്കിനെ വെല്ലാൻ വന്ദേ ഭാരത്

> **Lead Summary:** വിമാന യാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേഭാരത്‌ ടിക്കറ്റ്‌ നിരക്ക്‌. വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കുള്ള തത്‌കാൽ ടിക്കറ്റ്‌ നിരക്ക്‌ വ്യാഴാഴ്‌ച 3405 രൂപയായി. എക്‌സിക്യുട്ടീവ്‌ ക്ലാസിലെ ടിക്കറ്റ്‌ നിരക്കാണിത്‌.

## Article Content

വിമാന യാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേഭാരത്‌ ടിക്കറ്റ്‌ നിരക്ക്‌. വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കുള്ള തത്‌കാൽ ടിക്കറ്റ്‌ നിരക്ക്‌ വ്യാഴാഴ്‌ച 3405 രൂപയായി. എക്‌സിക്യുട്ടീവ്‌ ക്ലാസിലെ ടിക്കറ്റ്‌ നിരക്കാണിത്‌.

ചെയർ കാറിൽ 1805 രൂപയും. കാസർകോട്‌ – തിരുവനന്തപുരം എക്‌സിക്യൂട്ടീവ്‌ ക്ലാസിന്‌ 3340 രൂപയും ചെയർ കാറിന്‌ 1755 രൂപയുമായിരുന്നു നിരക്ക്‌. ഇതിന്‌ പുറമേ റിസർവേഷന്‌ 50 രൂപ കൂടി നൽകണം. വന്ദേഭാരതിൽ ഫ്‌ളക്‌സി ടിക്കറ്റ്‌ നിരക്കായതിനാൽ തിരക്കിന്‌ അനുസരിച്ച്‌ നിരക്കും കൂട്ടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111459/3405-rupees-for-tatkalvande-bharat-to-beat-airfares)