---
title: "25 വർഷത്തെ സേവനം ; തലശേരിയിൽ നിന്നും  ഹെൽത്ത് ഇൻസ്‌പെക്ടർ എ പി വത്സതിലകൻ പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ.."
english_title: "25 years of service;Health Inspector AP Vatsathilakan retires from Thalassery with merit.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111436/25-years-of-servicehealth-inspector-ap-vatsathilakan-retires-from-thalassery-with-merit"
published_at: "2023-04-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b597551ffe_Untitled-1_copy.jpg"
keywords: []
---

# 25 വർഷത്തെ സേവനം ; തലശേരിയിൽ നിന്നും  ഹെൽത്ത് ഇൻസ്‌പെക്ടർ എ പി വത്സതിലകൻ പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ..

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ് 2) എ.പി വത്സതിലകൻ ആരോഗ്യവകുപ്പിലെ 25 വർഷത്തെ സേവനത്തിനുശേഷം ഏപ്രിൽ 30ന് വിരമിക്കും. കോവിഡ് സമയത്ത് തലശേരിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2 മാസത്തോളം വീട്ടിൽ പോകാതെ തലശേരിയിലെ ലോഡ്ജുകളിൽ താമസിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയത്. സ്വന്തം നാടായ പന്ന്യന്നൂർ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലയിലും നിറസാന്നിധ്യമായ വത്സ തിലകൻ നല്ലൊരു കളരിയഭ്യാസിയും, ഗുരുക്കളുമാണ്.

## Article Content

**തലശ്ശേരി:** തലശ്ശേരി ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ് 2) എ.പി വത്സതിലകൻ ആരോഗ്യവകുപ്പിലെ 25 വർഷത്തെ സേവനത്തിനുശേഷം ഏപ്രിൽ 30ന് വിരമിക്കും. കോവിഡ് സമയത്ത് തലശേരിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2 മാസത്തോളം വീട്ടിൽ പോകാതെ തലശേരിയിലെ ലോഡ്ജുകളിൽ താമസിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയത്. സ്വന്തം നാടായ പന്ന്യന്നൂർ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലയിലും നിറസാന്നിധ്യമായ വത്സ തിലകൻ നല്ലൊരു കളരിയഭ്യാസിയും, ഗുരുക്കളുമാണ്.

സൗഹൃദ കൂട്ടായ്മ തലശ്ശേരി പാരീസ് പ്രസിഡൻസി ഹാളിൽ പ്രൗഡമായ യാത്രയയപ്പൊരുക്കി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും തലശ്ശേരി ജനറൽ ആശുപത്രി മുൻ സൂപ്രണ്ടുമായ ഡോ: പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി.

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ സി കെ രമേശൻ, കോൺഗ്രസ് നേതാവ് വി.എ നാരായണൻ, ആശുപത്രി സൂപ്രണ്ട് ഡോ: ടി കെ രാജീവൻ, ആശുപത്രി വികസന സമിതി അംഗം എം പി അരവിന്ദാക്ഷൻ, സജീവ് മാറോളി എന്നിവർ സംസാരിച്ചു. ഡോ : ബിജോയ് ഉപഹാരസമർപ്പണം നടത്തി. ഡോക്ടർ വിജുമോൻ പൊന്നാട അണിയിച്ചു. കെയർ & ക്യുർ എന്ന സംഘടനയുടെ ഉപഹാര സമർപ്പണം നിസാർ പടിപ്പുരക്കൽ കൈമാറി. നഴ്സിംഗ് അസിസ്റ്റൻറ് പി.ജിതേഷ് സ്വാഗതവും, രൺദീർ നന്ദിയും പറഞ്ഞു. പരിപാടിയിൽ ആരോഗ്യവകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും സുഹൃത്തുക്കളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111436/25-years-of-servicehealth-inspector-ap-vatsathilakan-retires-from-thalassery-with-merit)