---
title: "എക്സ്റേ പ്രിന്റർ ഇല്ലാതെ രോഗികൾ വലയുന്നത് പൈതൃകനഗരമായ  തലശേരിക്ക് അപമാനം ; ട്രൂവിഷൻ വാർത്തക്ക് പിന്നാലെ  പ്രക്ഷോഭത്തിനൊരുങ്ങി  മുസ്ലിം യൂത്ത് ലീഗ്"
english_title: "It is a shame for the heritage city of Thalassery that patients are suffering without X-ray printer;Muslim Youth League prepares to protest after Truvision news"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111378/it-is-a-shame-for-the-heritage-city-of-thalassery-that-patients-are-suffering-without-x-ray-printermuslim-youth-league-prepares-to-protest-after-truvision-news"
published_at: "2023-04-27T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644aad132df90_Untitled-1_copy.jpg"
keywords: []
---

# എക്സ്റേ പ്രിന്റർ ഇല്ലാതെ രോഗികൾ വലയുന്നത് പൈതൃകനഗരമായ  തലശേരിക്ക് അപമാനം ; ട്രൂവിഷൻ വാർത്തക്ക് പിന്നാലെ  പ്രക്ഷോഭത്തിനൊരുങ്ങി  മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** തലശേരി: പരിക്ക് പറ്റിയും, സർജറി ആവശ്യത്തിനും ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എല്ലുപൊട്ടിയതും, ക്ഷതമേറ്റത് പരിശോധിക്കാനുമായി എക്സ്റേ യുടെ ഫിലിം നൽകാതെ ഫോണിൽ ഇമേജയച്ചു കൊടുക്കുന്നത് പൈതൃക നഗരമായ തലശേരിക്കപമാനമാണെന്ന് മുസ്ലിം യൂത്ത്ലീഗ്. കുറ്റമറ്റ രീതിയിൽ പരിശോധിക്കാൻ കഴിയാത്തത് തുടർ ചികിത്സക്കടക്കം ബുദ്ധിമുട്ടാവുന്നുണ്ട്. ഇത് രോഗികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് യൂത്ത് ലീഗ് പറഞ്ഞു.

## Article Content

തലശേരി: പരിക്ക് പറ്റിയും, സർജറി ആവശ്യത്തിനും ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എല്ലുപൊട്ടിയതും, ക്ഷതമേറ്റത് പരിശോധിക്കാനുമായി എക്സ്റേ യുടെ ഫിലിം നൽകാതെ ഫോണിൽ ഇമേജയച്ചു കൊടുക്കുന്നത് പൈതൃക നഗരമായ തലശേരിക്കപമാനമാണെന്ന് മുസ്ലിം യൂത്ത്ലീഗ്. കുറ്റമറ്റ രീതിയിൽ പരിശോധിക്കാൻ കഴിയാത്തത് തുടർ ചികിത്സക്കടക്കം ബുദ്ധിമുട്ടാവുന്നുണ്ട്. ഇത് രോഗികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് യൂത്ത് ലീഗ് പറഞ്ഞു.

ദിവസവും നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന തലശേരി ജനറൽ ആശുപത്രിയിലെ ഈ ദുരവസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തുമെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായിയും ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ടും അറിയിച്ചു. ഇതേക്കുറിച്ച് നാളെ രേഖാമൂലം പരാതി നൽകുമെന്നും നേതാക്കൾ ട്രൂവിഷനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111378/it-is-a-shame-for-the-heritage-city-of-thalassery-that-patients-are-suffering-without-x-ray-printermuslim-youth-league-prepares-to-protest-after-truvision-news)