---
title: "തലശേരിയിൽ എസ്ഐയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു ; മൂന്ന് ദിവസമായിട്ടും ഒരു വിവരവുമില്ല"
english_title: "Disappearance of SI in Thalassery continues to be a mystery;Three days later, no news"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111237/disappearance-of-si-in-thalassery-continues-to-be-a-mysterythree-days-later-no-news"
published_at: "2023-04-27T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a0434bf289_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ എസ്ഐയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു ; മൂന്ന് ദിവസമായിട്ടും ഒരു വിവരവുമില്ല

> **Lead Summary:** തലശേരി: തലശേരി എസ്.ഐയായ കോളയാട് സ്വദേശി ലിനേഷിനെ ഇനിയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച്ച വൈകീട്ട് 6.20ന് ബംഗളൂരു സിറ്റിയിലെ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ എ.ടി.എമ്മിൻ്റെ സിസി ടിവി ദൃശ്യങ്ങളിൽ എസ്.ഐയെ കണ്ടതായി വിവരമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് എസ്.ഐയെ കാണാതായത്. ഏഴുമണിവരെഅദ്ദേഹം മൊബൈൽ ഫോണിൽ സ്റ്റേഷനിലുള്ളവരുമായി സംസാരിച്ചിരുന്നു.

## Article Content

തലശേരി: തലശേരി എസ്.ഐയായ കോളയാട് സ്വദേശി ലിനേഷിനെ ഇനിയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച്ച വൈകീട്ട് 6.20ന് ബംഗളൂരു സിറ്റിയിലെ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ എ.ടി.എമ്മിൻ്റെ സിസി ടിവി ദൃശ്യങ്ങളിൽ എസ്.ഐയെ കണ്ടതായി വിവരമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് എസ്.ഐയെ കാണാതായത്. ഏഴുമണിവരെഅദ്ദേഹം മൊബൈൽ ഫോണിൽ സ്റ്റേഷനിലുള്ളവരുമായി സംസാരിച്ചിരുന്നു.

പിന്നീട് യാതൊരു വിവരവും ഉണ്ടാകാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്. മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ക്വാർട്ടേഴ്സിൽ നിന്ന് ബാഗും പണവും കൊണ്ടുപോയിട്ടുണ്ട്.

ഇന്ത്യൻ റിസർവ്വ് ബറ്റാലിയനിൽ ജോലി ചെയ്ത എസ്.ഐ ക്വാർട്ടേഴ്സിൽ മറ്റൊരു എസ്.ഐക്കൊപ്പ മാണ് താമസം. ഭാര്യ: എൽ. എൽ.ബി വിദ്യാർത്ഥിനിയാണ്. ഭാര്യയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു. സംസ്ഥാനത്തെയും പുറത്തെയും സ്റ്റേഷനുകളിൽ ഫോട്ടോയടക്കം വിവരം കൈമാറിയിട്ടുണ്ട്. ജോലി ഭാരത്താലാവാം എസ്.ഐ പോയതെന്ന് സഹപ്രവർത്തകർക്കിടയിൽ അടക്കം പറച്ചിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111237/disappearance-of-si-in-thalassery-continues-to-be-a-mysterythree-days-later-no-news)