---
title: "വിഷുദിനത്തിൽ പൊയിലൂരിൽ ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച സംഭവം  ; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: ".Incident of destruction of textiles by fire in Poilur on Equinox day;RSS worker arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111192/incident-of-destruction-of-textiles-by-fire-in-poilur-on-equinox-dayrss-worker-arrested"
published_at: "2023-04-26T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644953117f105_Untitled-1_copy.jpg"
keywords: []
---

# വിഷുദിനത്തിൽ പൊയിലൂരിൽ ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച സംഭവം  ; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** പൊയിലൂർ ശ്രീനാരയണ മഠത്തിന് സമീപം വിഷുദിനത്തിൽ ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കുഞ്ഞിപ്പറമ്പത്ത് റിലീഷിനെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കടയ്ക്ക് മുന്നിൽ വച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത്.

## Article Content

പൊയിലൂർ ശ്രീനാരയണ മഠത്തിന് സമീപം വിഷുദിനത്തിൽ ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കുഞ്ഞിപ്പറമ്പത്ത് റിലീഷിനെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കടയ്ക്ക് മുന്നിൽ വച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത്.

വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂർ യൂണിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസ് ആണ് അക്രമിക്കപ്പെട്ടത്. ടെക്സ്റ്റൈൽ പൂർണ്ണമായും കത്തിനശിച്ചിരുന്നു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. കടയിൽ സൂക്ഷിച്ച പണവും കത്തിനശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111192/incident-of-destruction-of-textiles-by-fire-in-poilur-on-equinox-dayrss-worker-arrested)