---
title: "സംസ്ഥാനത്തിന് തലവേദനയായി  സർവർ പണിമുടക്കും ;  റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി  അടച്ചിടും "
english_title: "Server strike will be a headache for the state;Ration shops will remain closed tomorrow and the day after"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111118/server-strike-will-be-a-headache-for-the-stateration-shops-will-remain-closed-tomorrow-and-the-day-after"
published_at: "2023-04-26T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448f964aa4b7_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്തിന് തലവേദനയായി  സർവർ പണിമുടക്കും ;  റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി  അടച്ചിടും 

> **Lead Summary:** സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.

## Article Content

സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.

അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111118/server-strike-will-be-a-headache-for-the-stateration-shops-will-remain-closed-tomorrow-and-the-day-after)