---
title: "സംസാരിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യ നിഷേധമാണ് മോദിഭരണത്തിൽ ; പി.വി.മോഹനൻ"
english_title: "The Modi regime is a democratic denial that does not even allow one to speak; PV Mohanan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/1111/the-modi-regime-is-a-democratic-denial-that-does-not-even-allow-one-to-speak-pv-mohanan"
published_at: "2021-10-04T15:16:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615acd767866f_paanoor.jpg"
keywords: []
---

# സംസാരിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യ നിഷേധമാണ് മോദിഭരണത്തിൽ ; പി.വി.മോഹനൻ

> **Lead Summary:** **പാനൂർ :** സംസാരിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യ നിഷേധമാണ് മോദിഭരണത്തിൽ നടക്കുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനൻ പറഞ്ഞു.

## Article Content

**പാനൂർ :** സംസാരിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യ നിഷേധമാണ് മോദിഭരണത്തിൽ നടക്കുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനൻ പറഞ്ഞു.

കുന്നോത്തുപറമ്പ് പഞ്ചായത്തിലെ സെൻട്രൽ പുത്തൂരിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി കളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. കണ്ടതും കേട്ടതുമായ സത്യംപോലും പറയാൻ പറ്റാത്ത അവസ്ഥയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി.ബിന്ദു അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, ടി.പി.പ്രിയേഷ്, മണ്ഡലം പ്രസിഡന്റ് ടി.സി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

15 കോൺഗ്രസ് വീടുകൾക്ക് ഒന്ന് എന്ന നിലയിലാണ് യൂണിറ്റുകൾ രൂപവത്കരിച്ചത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ മിക്കവരും വിവിധ യൂണിറ്റുകളിൽ പങ്കെടുത്തു. നേതാക്കളുടെ പടംവെച്ച ബാനറുകളുണ്ടായില്ല.

യൂണിറ്റ് ഭാരവാഹികൾ മാത്രമാണ് സ്റ്റേജിൽ ഇരുന്നത്. മറ്റു നേതാക്കൾ സദസ്സിലിരുന്നു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്‌, മുൻ പ്രസിഡന്റ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., കെ.പി.സി.സി. ഭാരവാഹികളായ വി.എ.നാരായണൻ, സജ്ജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി- ബ്ലോക്ക് ഭാരവാഹികൾ വിവിധ യൂണിറ്റുകളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/1111/the-modi-regime-is-a-democratic-denial-that-does-not-even-allow-one-to-speak-pv-mohanan)