---
title: "കേരളാ പോലീസ് എന്നും പ്രതിഭാശാലികളായ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ടെന്ന്  സ്പീക്കർ അഡ്വ.എ എൻ ഷംസീർ ; കണ്ണൂർ സിറ്റി പൊലീസ് ഗെയിംസ് ആൻ്റ് അത് ലറ്റിക്ക് മീറ്റിന് തലശേരിയിൽ തുടക്കം"
english_title: "Speaker Adv. AN Shamseer said that Kerala Police has always contributed talented sports players;Kannur City Police Games and Athletics Meet started in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111075/speaker-adv-an-shamseer-said-that-kerala-police-has-always-contributed-talented-sports-playerskannur-city-police-games-and-athletics-meet-started-in-thalassery"
published_at: "2023-04-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448d722c5cd6_3579c45a-bceb-4231-a988-048e615d6f27_copy.jpg"
keywords: []
---

# കേരളാ പോലീസ് എന്നും പ്രതിഭാശാലികളായ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ടെന്ന്  സ്പീക്കർ അഡ്വ.എ എൻ ഷംസീർ ; കണ്ണൂർ സിറ്റി പൊലീസ് ഗെയിംസ് ആൻ്റ് അത് ലറ്റിക്ക് മീറ്റിന് തലശേരിയിൽ തുടക്കം

> **Lead Summary:** കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റ്-ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വിഭാഗമാണ് നമ്മുടെ പോലീസ് സേന, കായിക ക്ഷമതയിൽ എന്നും മുന്നിലാണ് പോലീസ് സേന. അതുകൊണ്ട് തന്നെ ജോലിക്കിടയിലെ ഇത്തരം കായിക മത്സരങ്ങളും , മറ്റ് കലാമത്സരങ്ങളും മാനസിക സന്തോഷത്തിന് സഹായകരമാകുമെന്നും സ്പീക്കർ കൂട്ടി ചേർത്തു.

## Article Content

കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റ്-ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വിഭാഗമാണ് നമ്മുടെ പോലീസ് സേന, കായിക ക്ഷമതയിൽ എന്നും മുന്നിലാണ് പോലീസ് സേന. അതുകൊണ്ട് തന്നെ ജോലിക്കിടയിലെ ഇത്തരം കായിക മത്സരങ്ങളും , മറ്റ് കലാമത്സരങ്ങളും മാനസിക സന്തോഷത്തിന് സഹായകരമാകുമെന്നും സ്പീക്കർ കൂട്ടി ചേർത്തു.

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ മുഖ്യാതിഥിയായി കണ്ണൂർ സിറ്റി കമ്മിഷണർ അജിത് കുമാർ ചടങ്ങിൽ സന്നിഹിതനായി. ഉദ്ഘാടനത്തോടനുബന്ധിച്ച് പാസ്സിംങ് ഔട്ട് പരേഡും നടന്നു. സ്പീക്കര്‍ അഡ്വ. എഎന്‍ ഷംസീര്‍ സല്യൂട്ട് സ്വീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കായിക മേള നടക്കുന്നത്. 100 മീറ്റർ ഓട്ടം, (ആൺ, പെൺ ,ലോങ്ങ് ജമ്പ് (ആൺ, പെൺ ) ,നടത്തം ഡിസ്കസ് ത്രോ ഷോട്ട്പുട്ട് തുടങ്ങി പുരുഷ വിഭാഗത്തിൽ 23 ഇനങ്ങളും വനിതാ വിഭാഗത്തിൽ 15 ഇനങ്ങളുമാണുള്ളത്. ആകെ 450 മത്സരാർത്ഥികളാണ് രജിസ്ട്രർ ചെയ്തത്. മേള നാളെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111075/speaker-adv-an-shamseer-said-that-kerala-police-has-always-contributed-talented-sports-playerskannur-city-police-games-and-athletics-meet-started-in-thalassery)