---
title: "ഇ-പോസ് മെഷീനുകളിലെ  തകരാർ പരിഹരിക്കാനായില്ല ; സംസ്ഥാനത്ത് റേഷൻ കടകൾ 4 മണി വരെ അടച്ചിടും "
english_title: "The fault in the e-POS machines could not be resolved;Ration shops in the state will be closed till 4 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111062/the-fault-in-the-e-pos-machines-could-not-be-resolvedration-shops-in-the-state-will-be-closed-till-4-pm"
published_at: "2023-04-26T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448cc7d05537_Untitled-1_copy.jpg"
keywords: []
---

# ഇ-പോസ് മെഷീനുകളിലെ  തകരാർ പരിഹരിക്കാനായില്ല ; സംസ്ഥാനത്ത് റേഷൻ കടകൾ 4 മണി വരെ അടച്ചിടും 

> **Lead Summary:** സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പ്രതിനിധികൾ ഓൺലൈനായി ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി.

## Article Content

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പ്രതിനിധികൾ ഓൺലൈനായി ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി.

നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്.ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാനായില്ല ; സംസ്ഥാനത്ത് റേഷൻ കടകൾ 4 മണി വരെ അടച്ചിടും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111062/the-fault-in-the-e-pos-machines-could-not-be-resolvedration-shops-in-the-state-will-be-closed-till-4-pm)