---
title: "കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ മുന്നിൽ  സിപിഎം ; ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ച് സി പി എം ജില്ലാ എംവി ജയരാജന്‍"
english_title: "CPM ahead to accept Vandebharat in Kannur;CPM district MV Jayarajan sent the loco pilot to Punna"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111025/cpm-ahead-to-accept-vandebharat-in-kannurcpm-district-mv-jayarajan-sent-the-loco-pilot-to-punna"
published_at: "2023-04-26T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64489d8aae550_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ മുന്നിൽ  സിപിഎം ; ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ച് സി പി എം ജില്ലാ എംവി ജയരാജന്‍

> **Lead Summary:** തലശേരിയിൽ വന്ദേ ഭാരതിന് ബി.ജെ.പി ഉജ്വല സ്വീകരണം നൽകിയപ്പോൾ കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിനെ സ്വീകരിച്ച് സിപിഎം മുന്നിട്ടിറങ്ങി. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ വി സുമേഷ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒ കെ സുമേഷ് എന്നിവരും എംവി ജയരാജനൊപ്പമുണ്ടായിരുന്നു.

## Article Content

തലശേരിയിൽ വന്ദേ ഭാരതിന് ബി.ജെ.പി ഉജ്വല സ്വീകരണം നൽകിയപ്പോൾ കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിനെ സ്വീകരിച്ച് സിപിഎം മുന്നിട്ടിറങ്ങി. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ വി സുമേഷ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒ കെ സുമേഷ് എന്നിവരും എംവി ജയരാജനൊപ്പമുണ്ടായിരുന്നു.

വന്ദേഭാരതില്‍ കയറി ട്രെയിനിന്റെ സവിശേഷതകളൊക്കെ കണ്ടും ക്ഷണിക്കപ്പെട്ട യാത്രക്കാരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സി പി എം നേതാക്കള്‍ സൗഹൃദം പങ്കിട്ടു. രാത്രി ഒമ്പത് മണിയോടെയാണ് വന്ദേഭാരത് കാസര്‍കോടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 11.15 ന് യാത്ര ആരംഭിച്ച വന്ദേഭാരത് ഒമ്പത് മണിക്കൂര്‍ 15 മിനിറ്റെടുത്താണ് കാസര്‍കോടെത്തിയത്. ഒട്ടുമിക്ക സ്റ്റേഷനുകളിലും നിർത്തിയായിരുന്നു വന്ദേ ഭാരതിൻ്റെ കന്നിയാത്ര. മാധ്യമ പ്രവർത്തകരുൾപ്പടെ ഒട്ടേറെ പേർ കന്നിയാത്രയുടെ ഭാഗമായി. തലശേരിയിൽ നിന്നും പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് വന്ദേ ഭാരതിൻ്റെ യാത്രയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111025/cpm-ahead-to-accept-vandebharat-in-kannurcpm-district-mv-jayarajan-sent-the-loco-pilot-to-punna)