---
title: "ജലപാതക്കെതിരെ അഗ്നിജ്വാല തീർത്ത് സമരസമിതി ;  കൃത്രിമ ജലപാത  സംയുക്ത സമരസമിതി നടത്തിയ  സമരജ്വാലയിൽ കുട്ടികളടക്കം നിരവധിയാളുകൾ അണിചേർന്നു."
english_title: "The protest committee put out the flames against the waterway;Many people, including children, participated in the protest organized by the Joint Strike Committee on Artificial Waterway."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110929/the-protest-committee-put-out-the-flames-against-the-waterwaymany-people-including-children-participated-in-the-protest-organized-by-the-joint-strike-committee-on-artificial-waterway"
published_at: "2023-04-25T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447bffa2d802_f2789393-8ee9-498a-b171-fd0848008247_copy.jpg"
keywords: []
---

# ജലപാതക്കെതിരെ അഗ്നിജ്വാല തീർത്ത് സമരസമിതി ;  കൃത്രിമ ജലപാത  സംയുക്ത സമരസമിതി നടത്തിയ  സമരജ്വാലയിൽ കുട്ടികളടക്കം നിരവധിയാളുകൾ അണിചേർന്നു.

> **Lead Summary:** മനേക്കര: കിടപ്പാടവും, മണ്ണും, ജനിച്ച നാൾ മുതൽ കണ്ട മനസുകളെയും വിട്ട് തങ്ങളെ പറിച്ചു നടാൻ ഒരു പദ്ധതിക്കും കഴിയില്ലെന്നും, കൂട്ടുനിൽക്കില്ലെന്നും അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്ത് പന്ന്യന്നൂർ മേഖല. കുട്ടികളടക്കം നിരവധിയാളുകൾ അണിനിരന്ന സമരജ്വാല കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതിക്ക് കരുത്തു പകരുന്നതായി. മനേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധത്തിൻ്റെ അഗ്നിജ്വാലകളുമായി സഞ്ചരിച്ച് താഴെ പൂക്കോത്തും, മാക്കുനിയിലും സമരജ്വാല സമാപിച്ചു. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സമരജ്വാല കൃത്രിമ ജലപാത പദ്ധതിക്ക് വേണ്ടി ഈ നാടിനെ കീറി മുറിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ സർക്കാറിനുള്ള മുന്നറിയിപ്പും കൂടിയായി മാറി.

## Article Content

മനേക്കര: കിടപ്പാടവും, മണ്ണും, ജനിച്ച നാൾ മുതൽ കണ്ട മനസുകളെയും വിട്ട് തങ്ങളെ പറിച്ചു നടാൻ ഒരു പദ്ധതിക്കും കഴിയില്ലെന്നും, കൂട്ടുനിൽക്കില്ലെന്നും അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്ത് പന്ന്യന്നൂർ മേഖല. കുട്ടികളടക്കം നിരവധിയാളുകൾ അണിനിരന്ന സമരജ്വാല കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതിക്ക് കരുത്തു പകരുന്നതായി. മനേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധത്തിൻ്റെ അഗ്നിജ്വാലകളുമായി സഞ്ചരിച്ച് താഴെ പൂക്കോത്തും, മാക്കുനിയിലും സമരജ്വാല സമാപിച്ചു. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സമരജ്വാല കൃത്രിമ ജലപാത പദ്ധതിക്ക് വേണ്ടി ഈ നാടിനെ കീറി മുറിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ സർക്കാറിനുള്ള മുന്നറിയിപ്പും കൂടിയായി മാറി.

അഡ്വ.വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ദിനേശൻ പച്ചോൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ ഇ.മനീഷ് മുഖ്യ പ്രഭാഷണം നടത്തി. പാനൂർ മേഖല കൺവീനർ ഒടക്കാത്ത് സന്തോഷ്, എൻ പി മുകുന്ദൻ, കെ പി പ്രഭാകരൻ, സി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ പി സദാശിവൻ, ഇ.വരുൺ, സി എം മഹേഷ് കുമാർ, സജിത പ്രകാശൻ, കെ കെ വനജ, കെ പി ശശിധരൻ, നന്ദന പ്രകാശൻ സരീഷ് മാക്കുനി, വി എം ബാബു മാസ്റ്റർ, കെ എം പ്രദീപൻ, ഇ ഗോപാലൻ മാസ്റ്റർ, കുന്നോത്ത് പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി ഇന്ന് 9 30 ന് തലശ്ശേരി ടൗൺ ഹാൾ പരിസരത്തു നിന്നുംആരംഭിക്കുന്ന സബ് കലക്ടർ ഓഫീസ് മാർച്ച് മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ ഡോ : ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110929/the-protest-committee-put-out-the-flames-against-the-waterwaymany-people-including-children-participated-in-the-protest-organized-by-the-joint-strike-committee-on-artificial-waterway)