---
title: "അമ്മയെയും സഹോദരിയെയും വീടിനു പുറത്താക്കി  ഗ്യാസ് കുറ്റി  തുറന്ന് തീകൊളുത്തിയ ചമ്പാട്  സ്വദേശി  മരിച്ചു"
english_title: "A native of Champat died after kicking his mother and sister out of their house and opened the gas valve and set them on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110893/a-native-of-champat-died-after-kicking-his-mother-and-sister-out-of-their-house-and-opened-the-gas-valve-and-set-them-on-fire"
published_at: "2023-04-25T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644798042b7b4_Untitled-1_copy.jpg"
keywords: []
---

# അമ്മയെയും സഹോദരിയെയും വീടിനു പുറത്താക്കി  ഗ്യാസ് കുറ്റി  തുറന്ന് തീകൊളുത്തിയ ചമ്പാട്  സ്വദേശി  മരിച്ചു

> **Lead Summary:** ചമ്പാട്: മീത്തലെ ചമ്പാട്ടെ തൈക്കണ്ടിയിൽ പൂർണിമയിൽ രാധാകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ അമ്മ കമലയെയും, സഹോദരി ബീനയെയും വീടിനു പുറത്താക്കി രാധാകൃഷ്ണൻ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച് തീകൊളുത്തുകയായിരുന്നു. കമലയുടെയും, ബീനയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെയും, പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

## Article Content

ചമ്പാട്: മീത്തലെ ചമ്പാട്ടെ തൈക്കണ്ടിയിൽ പൂർണിമയിൽ രാധാകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ അമ്മ കമലയെയും, സഹോദരി ബീനയെയും വീടിനു പുറത്താക്കി രാധാകൃഷ്ണൻ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച് തീകൊളുത്തുകയായിരുന്നു. കമലയുടെയും, ബീനയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെയും, പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഉടൻ അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവു കുമാറിൻ്റെ നേതൃത്വത്തിൽ കുതിച്ചെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ കത്തിക്കൊണ്ടിരുന്ന വീട്ടിലേക്ക് കയറുകയും, ഗുരുതരമായി പൊള്ളലേറ്റ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വീട്ടിലെ തീ പൂർണമായും അണക്കുകയും, ഗ്യാസ് സിലിണ്ടറിൻ്റെ ചോർച്ച പരിഹരിക്കുകയും ചെയ്തു.

സമീപത്തു തന്നെ മറ്റൊരു സിലിണ്ടറും ഉണ്ടായിരുന്നു. ഇവ ഉടൻ എടുത്തു മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് കെ.സജിത്ത്, വി.എൻ സുരേഷ്, ജിജിത്ത്, കൃഷ്ണകുമാർ, എം.സി പ്രലേഷ്, പി.രാഹുൽ, കെ.വിജേഷ്, കെ. അഖിൽ, കെ.അജീഷ് എന്നിവർ നേതൃത്വം നൽകി. വീട്ടിലെ ഫർണിച്ചറുകൾ, കട്ടിലുകൾ , ടിവി, ലാപ്പ്ടോപ്പ് എന്നിവ കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാധാകൃഷ്ണൻ ചൊവ്വാഴ്ച രാവിലെ പരിയാരം മെഡി.കോളേജിൽ വച്ചാണ് മരിച്ചത്. ശോഭ മറ്റൊരു സഹോദരിയാണ്. പിതാവ് പരേതനായ പത്മനാഭൻ. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110893/a-native-of-champat-died-after-kicking-his-mother-and-sister-out-of-their-house-and-opened-the-gas-valve-and-set-them-on-fire)