---
title: "കേരളീയ വേഷത്തിൽ കൊച്ചിയിൽ   ആവേശകടൽ തീർത്ത്  പ്രധാനമന്ത്രിയുടെ റോഡ് ഷോയും, ഒപ്പം യുവവും "
english_title: "Prime Minister's road show in Kochi in Kerala costume, along with Yuva"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110761/prime-ministers-road-show-in-kochi-in-kerala-costume-along-with-yuva"
published_at: "2023-04-24T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469988a4a9d_f4125d20-5b9f-426d-a6c8-36ff3a6867fd.jpg"
keywords: []
---

# കേരളീയ വേഷത്തിൽ കൊച്ചിയിൽ   ആവേശകടൽ തീർത്ത്  പ്രധാനമന്ത്രിയുടെ റോഡ് ഷോയും, ഒപ്പം യുവവും 

> **Lead Summary:** രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ പതിനായിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെ നടന്നു. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്.

## Article Content

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ പതിനായിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെ നടന്നു. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്.

ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനും, പ്രധാന മന്ത്രിയെ കാണാനും എത്തിയത്. റോഡ് ഷോയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി 'യുവം' പരിപാടിയിൽ പങ്കെടുത്തത്. രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തു. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് നടന്നു. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും, ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110761/prime-ministers-road-show-in-kochi-in-kerala-costume-along-with-yuva)