---
title: "സഖാവെന്ന നിലയിൽ എൻ്റെ ജീവിതം,  കോളിളക്കം സൃഷ്ടിക്കാൻ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ ;  പ്രകാശനം 28-ന് മുഖ്യമന്ത്രി നിർവഹിക്കും."
english_title: "My Life as a Comrade, former Health Minister KK Shailaja's autobiography to create a stir;The Chief Minister will perform the release on 28th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110733/my-life-as-a-comrade-former-health-minister-kk-shailajas-autobiography-to-create-a-stirthe-chief-minister-will-perform-the-release-on-28th"
published_at: "2023-04-24T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446710b20f46_Untitled-1_copy.jpg"
keywords: []
---

# സഖാവെന്ന നിലയിൽ എൻ്റെ ജീവിതം,  കോളിളക്കം സൃഷ്ടിക്കാൻ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ ;  പ്രകാശനം 28-ന് മുഖ്യമന്ത്രി നിർവഹിക്കും.

> **Lead Summary:** കണ്ണൂർ : സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തിലെ അയേൺ ലേഡി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശൈലജ ടീച്ചർ. ആരോഗ്യ മന്ത്രിയായിരിക്കെ ടീച്ചർ കടന്നു പോയ പ്രതിസന്ധികളാണ് അവരെ ആ വിശേഷണത്തിനർഹയാക്കിയത്.

## Article Content

കണ്ണൂർ : സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തിലെ അയേൺ ലേഡി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശൈലജ ടീച്ചർ. ആരോഗ്യ മന്ത്രിയായിരിക്കെ ടീച്ചർ കടന്നു പോയ പ്രതിസന്ധികളാണ് അവരെ ആ വിശേഷണത്തിനർഹയാക്കിയത്.

നിപ്പയും, കോവിഡും നേരിട്ടതിലെ ആത്മധൈര്യമാണ് ടീച്ചറുടെ ആത്മകഥയുടെ സാരാംശം. ഈ പോരാട്ടം വൈറസ് എന്ന പേരിൽ സിനിമയുമായിട്ടുണ്ട്. ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാള പരിഭാഷ എഴുത്തുകാരി എസ്. സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ.കെ ശൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110733/my-life-as-a-comrade-former-health-minister-kk-shailajas-autobiography-to-create-a-stirthe-chief-minister-will-perform-the-release-on-28th)