---
title: "ജലപാതക്കെതിരെ  സംയുക്ത സമര സമതിയുടെ സമരജ്വാല ഇന്ന് ;  ഇരകളെ നേരിട്ട് കണ്ട് കാര്യങ്ങൾ  വിശദീകരിക്കാൻ സി പി എം ജില്ലാ സെക്രട്ടറി  എംവി ജയരാജനെത്തും."
english_title: "The strike flame of the joint strike committee against the waterway today;CPM district secretary MV Jayarajan will meet the victims and explain the situation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110683/the-strike-flame-of-the-joint-strike-committee-against-the-waterway-todaycpm-district-secretary-mv-jayarajan-will-meet-the-victims-and-explain-the-situation"
published_at: "2023-04-24T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446461ce5f33_Untitled-1_copy.jpg"
keywords: []
---

# ജലപാതക്കെതിരെ  സംയുക്ത സമര സമതിയുടെ സമരജ്വാല ഇന്ന് ;  ഇരകളെ നേരിട്ട് കണ്ട് കാര്യങ്ങൾ  വിശദീകരിക്കാൻ സി പി എം ജില്ലാ സെക്രട്ടറി  എംവി ജയരാജനെത്തും.

> **Lead Summary:** പാനൂർ: ജലപാത വിഷയത്തിൽ പ്രതിരോധത്തിലായ സിപിഎം ഒടുവിൽ വിശദീകരണവുമായി രംഗത്തിറങ്ങുന്നു. ജലപാതയിൽ ഇരകളാകുന്നവരെ സന്ദർശിക്കാനും, വസ്തുതകൾ വിശദീകരിക്കാനും സി പി ഐ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പാനൂർ, പൂക്കോം മേഖലകളിലെ വീടുകൾ സന്ദർശിക്കും. കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തിയിലെ ഇരകളെയും ജയരാജൻ സന്ദർശിക്കും.

## Article Content

പാനൂർ: ജലപാത വിഷയത്തിൽ പ്രതിരോധത്തിലായ സിപിഎം ഒടുവിൽ വിശദീകരണവുമായി രംഗത്തിറങ്ങുന്നു. ജലപാതയിൽ ഇരകളാകുന്നവരെ സന്ദർശിക്കാനും, വസ്തുതകൾ വിശദീകരിക്കാനും സി പി ഐ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പാനൂർ, പൂക്കോം മേഖലകളിലെ വീടുകൾ സന്ദർശിക്കും. കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തിയിലെ ഇരകളെയും ജയരാജൻ സന്ദർശിക്കും.

ഇന്നായിരുന്നു സന്ദർശനത്തിനെത്തേണ്ടിയിരുന്നതെങ്കിലും, സർക്കസ് കുലപതി ജമിനി ശങ്കരൻ്റെ നിര്യാണത്തെതുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റി. അതേ സമയം കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി ചൊവ്വാഴ്ച തലശേരിയിലെ സബ് കലക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തും. 2000 ത്തോളം പേർ മാർച്ചിൽ അണി നിരക്കും. ഇന്ന് വൈകീട്ട് പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ 6 മണിക്ക് നൂറു കണക്കിനാളുകൾ സമരജ്വാല തെളിയിക്കും. അഡ്വ. വിനോദ് പയ്യട ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110683/the-strike-flame-of-the-joint-strike-committee-against-the-waterway-todaycpm-district-secretary-mv-jayarajan-will-meet-the-victims-and-explain-the-situation)