---
title: "ഇന്ത്യൻ സർക്കസിന്റെ കുലപതി  ജമിനി ശങ്കരൻ ഇനി ഓർമ്മ ; തലശേരിക്കും തീരാ നഷ്ടം"
english_title: "Jamini Sankaran, patriarch of the Indian circus, is now remembered;Thalassery too lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110621/jamini-sankaran-patriarch-of-the-indian-circus-is-now-rememberedthalassery-too-lost"
published_at: "2023-04-24T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445f18fb438e_e4533c3b-771d-475e-81a9-ea6d09871382_copy.jpg"
keywords: []
---

# ഇന്ത്യൻ സർക്കസിന്റെ കുലപതി  ജമിനി ശങ്കരൻ ഇനി ഓർമ്മ ; തലശേരിക്കും തീരാ നഷ്ടം

> **Lead Summary:** തലശേരി:99 വയസായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്ന് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു. തലശേരിക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി 1924 ജൂൺ 13ന് ജനനം.

## Article Content

തലശേരി:99 വയസായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്ന് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു. തലശേരിക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി 1924 ജൂൺ 13ന് ജനനം.

ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്നു വർഷം സർക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക്‌ കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.

1946-ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന് തുടർ പരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്ന ശങ്കരൻ റെയ്മൻ സർക്കസിലും ഏറെനാൾ ജോലിചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110621/jamini-sankaran-patriarch-of-the-indian-circus-is-now-rememberedthalassery-too-lost)