---
title: "പള്ളൂർ  പാറാലിൽ നിരോധിത പുകയില  ഉത്പന്നങ്ങൾ പിടികൂടി ; കടയുടമ അറസ്റ്റിൽ"
english_title: "Prohibited tobacco products seized in Pallur Paral;The shopkeeper was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110554/prohibited-tobacco-products-seized-in-pallur-paralthe-shopkeeper-was-arrested"
published_at: "2023-04-23T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445107a6f2f3_Untitled-1_copy.jpg"
keywords: []
---

# പള്ളൂർ  പാറാലിൽ നിരോധിത പുകയില  ഉത്പന്നങ്ങൾ പിടികൂടി ; കടയുടമ അറസ്റ്റിൽ

> **Lead Summary:** മാഹി: മാഹി പാറാൽ കീർത്തി ബാറിന് എതിർവശത്തെ കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചൊക്ലി നിടുമ്പ്രത്തെ 'വലിയ പറമ്പത്ത് മുകുന്ദന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് രാത്രി 8.30 ഓടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപക വില്പന നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് എസ് പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഹൻസ് ,കൂൾ , തുടങ്ങി 20 ഓളം പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും 17.460 രൂപയും പിടിച്ചെടുത്തു.

## Article Content

മാഹി: മാഹി പാറാൽ കീർത്തി ബാറിന് എതിർവശത്തെ കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചൊക്ലി നിടുമ്പ്രത്തെ 'വലിയ പറമ്പത്ത് മുകുന്ദന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് രാത്രി 8.30 ഓടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപക വില്പന നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് എസ് പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഹൻസ് ,കൂൾ , തുടങ്ങി 20 ഓളം പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും 17.460 രൂപയും പിടിച്ചെടുത്തു.

ഇതേത്തുടർന്ന് വലിയ പറമ്പത്ത് ഷിബിനി [36] നെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ എസ് ഐ കിഷോർ, ഹെഡ്കോൺസ്റ്റബിൾമാരായ ശശി, പ്രശാന്ത്, ഡ്രൈവർ അബിലാഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110554/prohibited-tobacco-products-seized-in-pallur-paralthe-shopkeeper-was-arrested)