---
title: "കതിരൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം, നാളെ  വെടിവെപ്പ് ;  രാവിലെ 9 മുതൽ 5 വരെ പ്രായമുള്ളവരും  കുട്ടികളും പുറത്തിറങ്ങരുത്."
english_title: "Harassment by wild boars in Katirur, firing tomorrow ;Adults and children should not go out between 9 am and 5 am."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110414/harassment-by-wild-boars-in-katirur-firing-tomorrow-adults-and-children-should-not-go-out-between-9-am-and-5-am"
published_at: "2023-04-22T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443e102c3d17_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം, നാളെ  വെടിവെപ്പ് ;  രാവിലെ 9 മുതൽ 5 വരെ പ്രായമുള്ളവരും  കുട്ടികളും പുറത്തിറങ്ങരുത്.

> **Lead Summary:** കതിരൂരിലെ കുറ്റ്വേരി ചാൽ, സോഡാ മുക്ക്, കണ്ടേരിപ്പീടിക എന്നീ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശം സംഭവിക്കുന്നതിനാൽ കർഷകർ കൂട്ടമായി കൃഷിയിടങ്ങൾ ഉപേക്ഷിക്കുകയാണ്. ജനങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നത്. ഇത്തരമൊരു സാഹചര്യം കണക്കിലെടു ത്ത് കതിരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഈ മേഖലകളിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലും.

## Article Content

കതിരൂരിലെ കുറ്റ്വേരി ചാൽ, സോഡാ മുക്ക്, കണ്ടേരിപ്പീടിക എന്നീ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശം സംഭവിക്കുന്നതിനാൽ കർഷകർ കൂട്ടമായി കൃഷിയിടങ്ങൾ ഉപേക്ഷിക്കുകയാണ്. ജനങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നത്. ഇത്തരമൊരു സാഹചര്യം കണക്കിലെടു ത്ത് കതിരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഈ മേഖലകളിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലും.

പരിശീലനം നേടിയ ഷൂട്ടർമാരും നായ്ക്കളുമടങ്ങി യ സംഘമാണ് നേതൃത്വം നൽകുക. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പന്നി പിടുത്തം. ഈ സമയത്ത് കുട്ടികളും പ്രായമുള്ളവരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി സനിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110414/harassment-by-wild-boars-in-katirur-firing-tomorrow-adults-and-children-should-not-go-out-between-9-am-and-5-am)