---
title: "വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു ; ഷൊർണൂരിലും സ്റ്റോപ്പ്,  തലശേരിയിലും   വേണമെന്നാവശ്യം ശക്തം "
english_title: "Vande Bharat schedule announced;The demand is strong in Shornur, Stop and Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110389/vande-bharat-schedule-announcedthe-demand-is-strong-in-shornur-stop-and-thalassery"
published_at: "2023-04-22T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443b241713e5_download.jpg"
keywords: []
---

# വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു ; ഷൊർണൂരിലും സ്റ്റോപ്പ്,  തലശേരിയിലും   വേണമെന്നാവശ്യം ശക്തം 

> **Lead Summary:** തലശേരി: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഇതിനിടെ പൈതൃക നഗരിയായ തലശേരിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ഉയരുന്നുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും.

## Article Content

തലശേരി: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഇതിനിടെ പൈതൃക നഗരിയായ തലശേരിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ഉയരുന്നുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും.

നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം - ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും. വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ചെയ്യുമ്പോൾ ഒരു ട്രെയിനും പിടിച്ചിടില്ല. സ്റ്റോപ്പുകൾ കൂടുതൽ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്.

കേരളത്തിലെ ട്രെയിനുകളിൽ പഴയ ബോഗികൾക്ക് പകരം പുതിയ ബോഗികൾ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. സമയക്രമം... തിരുവനന്തപുരം - 5.20 കൊല്ലം - 6.07 കോട്ടയം - 7.20 എറണാകുളം - 8.17 തൃശ്ശൂർ - 9.22 ഷൊർണൂർ - 10.02 കോഴിക്കോട്  - 11.03 കണ്ണൂർ 12.02 കാസർകോട് - 1.30

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110389/vande-bharat-schedule-announcedthe-demand-is-strong-in-shornur-stop-and-thalassery)