---
title: "കൃത്രിമ ജലപാത ഉപേക്ഷിക്കണം, ചൊവ്വാഴ്ച തലശേരി സബ് കലക്ടർ ഓഫീസിലേക്ക്  കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര  സമിതിയുടെ മാർച്ച് ;  2000ത്തോളം പേർ പങ്കെടുക്കും"
english_title: "The artificial waterway must be abandoned, the march of the artificial waterway defense joint strike committee to Thalassery sub-collector's office on Tuesday;About 2000 people will participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110387/the-artificial-waterway-must-be-abandoned-the-march-of-the-artificial-waterway-defense-joint-strike-committee-to-thalassery-sub-collectors-office-on-tuesdayabout-2000-people-will-participate"
published_at: "2023-04-22T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443afbc327d6_7b09d7e4-79e1-453f-8ae1-cc9a192beb89_copy.jpg"
keywords: []
---

# കൃത്രിമ ജലപാത ഉപേക്ഷിക്കണം, ചൊവ്വാഴ്ച തലശേരി സബ് കലക്ടർ ഓഫീസിലേക്ക്  കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര  സമിതിയുടെ മാർച്ച് ;  2000ത്തോളം പേർ പങ്കെടുക്കും

> **Lead Summary:** ** തലശേരി:** സാധാരണ ജനങ്ങളുടെ ജീവനും, ജീവിതവും തകർക്കുന്ന കൃത്രിമ ജലപാത സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തലശേരി സബ്ബ് കളക്ടർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. രാഷ്ട്രീയ - മത ഭേദമന്യേ സ്ത്രീകളും, കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ മാർച്ചിൽ അണി നിരക്കുമെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകനായ ഡോ.ഡി.സുരേന്ദ്രനാഥ് ഉൽഘാടനം ചെയ്യും.

## Article Content

** തലശേരി:** സാധാരണ ജനങ്ങളുടെ ജീവനും, ജീവിതവും തകർക്കുന്ന കൃത്രിമ ജലപാത സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തലശേരി സബ്ബ് കളക്ടർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. രാഷ്ട്രീയ - മത ഭേദമന്യേ സ്ത്രീകളും, കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ മാർച്ചിൽ അണി നിരക്കുമെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകനായ ഡോ.ഡി.സുരേന്ദ്രനാഥ് ഉൽഘാടനം ചെയ്യും.

രാഷ്ട്രിയ സാംസ്കാരിക മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് മനേക്കര പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരജ്വാല തെളിയിക്കും. അഡ്വ: വിനോദ് പയ്യട ഉൽഘാടനം ചെയ്യും. മാഹി മുതൽ, ചാടാല പുഴ വരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പുല്ലുക്കര, അണിയാരം, പുക്കോം, പന്ന്യന്നൂർ, മനേക്കര, ചമ്പാട്, മാക്കുനി തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികളാണ് സമരരംഗത്തുള്ളത്. വാർത്താ സമ്മേളനത്തിൽ ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത്, ഇ.മനീഷ്, എൻ.പി മുകുന്ദൻ, കെ.പി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110387/the-artificial-waterway-must-be-abandoned-the-march-of-the-artificial-waterway-defense-joint-strike-committee-to-thalassery-sub-collectors-office-on-tuesdayabout-2000-people-will-participate)