---
title: "തിങ്കളാഴ്ച കേരളത്തിലെത്തുന്ന  പ്രധാനമന്ത്രിക്ക് നേരെ  ചാവേറാക്രമണ ഭീഷണി"
english_title: "Threat of terrorist attack on the Prime Minister who will arrive in Kerala on Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110312/threat-of-terrorist-attack-on-the-prime-minister-who-will-arrive-in-kerala-on-monday"
published_at: "2023-04-22T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644366e4ac838_Untitled-1_copy.jpg"
keywords: []
---

# തിങ്കളാഴ്ച കേരളത്തിലെത്തുന്ന  പ്രധാനമന്ത്രിക്ക് നേരെ  ചാവേറാക്രമണ ഭീഷണി

> **Lead Summary:** കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. ഒരാഴ്ച മുമ്പാണ് ഭീഷണിക്കത്ത് വന്നത്. അന്നു തന്നെ കത്ത് ഇൻ്റലിജൻസ് എഡിജിപിക്ക് കൈമാറിയിരുന്നു.

## Article Content

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. ഒരാഴ്ച മുമ്പാണ് ഭീഷണിക്കത്ത് വന്നത്. അന്നു തന്നെ കത്ത് ഇൻ്റലിജൻസ് എഡിജിപിക്ക് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതിനിടെയാണ് ഇന്ന് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യവും പരിശോധിക്കും. എന്നാൽ ഭീഷണി കാര്യമാക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ പരിപാടികൾ കൃത്യമായി നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ റോഡ് ഷോയിലടക്കം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110312/threat-of-terrorist-attack-on-the-prime-minister-who-will-arrive-in-kerala-on-monday)