---
title: "തലശ്ശേരി സംഗമം ജംഗ്ഷനിൽ വൻ തീപ്പിടുത്തം ; സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങൾ നഷ്ടം, തീയണക്കാൻ കൈ - മെയ് മറന്ന്  തലശേരി, പാനൂർ  ഫയർഫോഴ്സ് യൂണിറ്റുകൾ"
english_title: "A huge fire broke out at Thalassery Sangamam Junction;Loss of Lakhs in Studio Fire, May Marann Thalassery and Pannur Fire Force Units to Put Out the Fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110239/a-huge-fire-broke-out-at-thalassery-sangamam-junctionloss-of-lakhs-in-studio-fire-may-marann-thalassery-and-pannur-fire-force-units-to-put-out-the-fire"
published_at: "2023-04-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442892f6381d_8fada135-a532-4cd4-853a-b6c607f1ca4a.jpg"
keywords: []
---

# തലശ്ശേരി സംഗമം ജംഗ്ഷനിൽ വൻ തീപ്പിടുത്തം ; സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങൾ നഷ്ടം, തീയണക്കാൻ കൈ - മെയ് മറന്ന്  തലശേരി, പാനൂർ  ഫയർഫോഴ്സ് യൂണിറ്റുകൾ

> **Lead Summary:** തലശ്ശേരി: മെട്രോ ഹൈപ്പർ മാർക്കറ്റിന് മുകൾ നിലയിലെ ഗ്രാന്റ് മാളിലെ ഇലൈൻ ഡിസൈൻ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എരുവട്ടിയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ലേസർ മെഷീനിൽ നിന്ന് തീപടർന്നതോടെ ഉടൻ തലശ്ശേരി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രണാതീതമായതോടെ ആളിപടർന്നതാടെ പാനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. ലേസർ മെഷിനിൽ നിന്ന് പടർന്ന വിഷപുക ബ്ലോവർ ഉപയോഗിച്ച് ഒഴിവാക്കിയാണ് തീയണച്ചത്. ലേസർ മെഷീനും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.

## Article Content

തലശ്ശേരി: മെട്രോ ഹൈപ്പർ മാർക്കറ്റിന് മുകൾ നിലയിലെ ഗ്രാന്റ് മാളിലെ ഇലൈൻ ഡിസൈൻ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എരുവട്ടിയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ലേസർ മെഷീനിൽ നിന്ന് തീപടർന്നതോടെ ഉടൻ തലശ്ശേരി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രണാതീതമായതോടെ ആളിപടർന്നതാടെ പാനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. ലേസർ മെഷിനിൽ നിന്ന് പടർന്ന വിഷപുക ബ്ലോവർ ഉപയോഗിച്ച് ഒഴിവാക്കിയാണ് തീയണച്ചത്. ലേസർ മെഷീനും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.

തീപടർന്നതാടെ ജീവനക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായമില്ല. തലശ്ശേരിയിൽ നിന്ന് രണ്ട് യൂണിറ്റും പാനൂരിനിന്ന് ഒരു യൂണിറ്റുമാണ് ഫയർഫോഴ്സ് എത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഉടൻ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ തീ മറ്റ സഥാപനങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. തലശ്ശേരി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ സ്റ്റേഷൻ ഓഫീസർ കെ മനോജ് കുമാർ , എസ് എഫ് ആർ ഒ ബിനീഷ് കുമാർ, പാനൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ദിപു കുമാർ എന്നിവരുടെ നേതൃത്വത്തിലാണി തീയണച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110239/a-huge-fire-broke-out-at-thalassery-sangamam-junctionloss-of-lakhs-in-studio-fire-may-marann-thalassery-and-pannur-fire-force-units-to-put-out-the-fire)