---
title: "അബ്ദുൽ ഖാദർ കൾച്ചറൽ സെൻ്റർ പൊന്ന്യംപാലം യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി"
english_title: "Iftar Sangam organized by Abdul Khader Cultural Center Ponnyampalam Unit was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110191/iftar-sangam-organized-by-abdul-khader-cultural-center-ponnyampalam-unit-was-remarkable"
published_at: "2023-04-21T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64424a83d43aa_1819420e-f7c8-45e7-9064-92894157f0da.jpg"
keywords: []
---

# അബ്ദുൽ ഖാദർ കൾച്ചറൽ സെൻ്റർ പൊന്ന്യംപാലം യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

> **Lead Summary:** സാമൂഹ്യ - സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന അബ്ദുൽ ഖാദർ കൾച്ചറൽ സെന്റർ പൊന്ന്യംപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. പൊന്ന്യംപാലം ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ ഉദ്ഘാടനം ചെയ്തു.

## Article Content

സാമൂഹ്യ - സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന അബ്ദുൽ ഖാദർ കൾച്ചറൽ സെന്റർ പൊന്ന്യംപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. പൊന്ന്യംപാലം ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ ഉദ്ഘാടനം ചെയ്തു.

എം എം റയീസ് അധ്യക്ഷത വഹിച്ചു. ടി ടി അസ്ക്കർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് കെ നൂറുദ്ദീൻ, പഞ്ചായത്ത് അംഗം കെ. മോഹൻ കുമാർ, അഷ്റഫ് മൗലവി, പി എം അഷ്റഫ് എന്നിവർ സംസാരിച്ചു. ഇരുവൃക്കകളും തകരാറിലായി ജീവിതഭാരം പേറുന്ന പേരാമ്പ്ര സ്വദേശിയും ആദ്യ കാല മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി കോഴിക്കോട് നിലയത്തിലെ ആർട്ടിസ്റ്റുമായ കോട്ടക്കൽ അബ്ദുൽ റഹ്മാനുള്ള ധനസഹായം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ കൈമാറി. മമമൂട്ടി ഹാജി, കെ പി അനസ്, എം എം മർസദ്, കെ ഇ മോഹനൻ മാസ്റ്റർ, നസീർ ഇടവലത്ത്, ടി. മുനവ്വർ, കെ. ജയരാജൻ, കെ. രവീന്ദ്രൻ, സി പി അനീഷ്, പി മനോജ്, കെ ഷാജി, എ കെ രൺധീപ്, കെ വി ഹരിദാസ് , ടി ടി മൻസൂർ, കെ പി അസീസ് തുടങ്ങി ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110191/iftar-sangam-organized-by-abdul-khader-cultural-center-ponnyampalam-unit-was-remarkable)