---
title: "കണ്ണൂരിൽ ലോറി കാറിലിടിച്ച് മിംസ് ആശുപത്രിയിലെ  ഡോക്ടർക്ക് പരിക്ക് ; ലോറി നിർത്താതെ പോയി"
english_title: "Doctor of Mims Hospital injured after being hit by a lorry in Kannur;The lorry did not stop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110117/doctor-of-mims-hospital-injured-after-being-hit-by-a-lorry-in-kannurthe-lorry-did-not-stop"
published_at: "2023-04-21T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441ffe9b761c_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ലോറി കാറിലിടിച്ച് മിംസ് ആശുപത്രിയിലെ  ഡോക്ടർക്ക് പരിക്ക് ; ലോറി നിർത്താതെ പോയി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചാലക്കുന്നിലാണ് ലോറി കാറിലിടിച്ച് ഡോക്ടർക്ക് പരിക്കേറ്റത്. അപകടം വരുത്തിവെച്ച ലോറി നിർത്താതെ പോയി. പുലർച്ചെയുണ്ടായ അപകടത്തിൽ ചാല മീംസ് ആശുപത്രിയിലെ ഡോ. മിഥുനിനാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുകയായിരുന്നു ഡോക്ടർ. എതിരെ വന്ന ലോറിയാണ് കാറിലിടിച്ച ശേഷം നിർത്താതെ പോയത്. ലോറി കണ്ടെത്താൻ ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.

## Article Content

കണ്ണൂർ: കണ്ണൂർ ചാലക്കുന്നിലാണ് ലോറി കാറിലിടിച്ച് ഡോക്ടർക്ക് പരിക്കേറ്റത്. അപകടം വരുത്തിവെച്ച ലോറി നിർത്താതെ പോയി. പുലർച്ചെയുണ്ടായ അപകടത്തിൽ ചാല മീംസ് ആശുപത്രിയിലെ ഡോ. മിഥുനിനാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുകയായിരുന്നു ഡോക്ടർ. എതിരെ വന്ന ലോറിയാണ് കാറിലിടിച്ച ശേഷം നിർത്താതെ പോയത്. ലോറി കണ്ടെത്താൻ ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110117/doctor-of-mims-hospital-injured-after-being-hit-by-a-lorry-in-kannurthe-lorry-did-not-stop)