---
title: "റമദാൻ 30 പൂർത്തിയാക്കാനായതിൻ്റെ സന്തോഷത്തിൽ വിശ്വാസികൾ ;  ഈദുൽ ഫിത്വർ ശനിയാഴ്ച"
english_title: "Believers are happy to complete Ramadan 30;Eid-ul-Fitr on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110067/believers-are-happy-to-complete-ramadan-30eid-ul-fitr-on-saturday"
published_at: "2023-04-20T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644154810fe2e_Untitled-1_copy.jpg"
keywords: []
---

# റമദാൻ 30 പൂർത്തിയാക്കാനായതിൻ്റെ സന്തോഷത്തിൽ വിശ്വാസികൾ ;  ഈദുൽ ഫിത്വർ ശനിയാഴ്ച

> **Lead Summary:** കണ്ണൂർ ; ഒരു മാസം നീണ്ട വ്രതമെടുക്കലിന് അന്ത്യം കുറിച്ച് നടക്കുന്ന ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ശനിയാഴ്ച. നോമ്പെടുത്ത് വിശന്ന് ദൈവ മാർഗത്തിൽ ഓരോ ദിവസവും ചെലവഴിച്ചതിന് അല്ലാഹു അനുവദിച്ച ആഘോഷമാണിതെന്നാണ് ഇസ്ലാം മത വിശ്വാസികൾ കരുതുന്നത്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയാണ് പ്രഖ്യാപിച്ചത്. റമദാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

## Article Content

കണ്ണൂർ ; ഒരു മാസം നീണ്ട വ്രതമെടുക്കലിന് അന്ത്യം കുറിച്ച് നടക്കുന്ന ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ശനിയാഴ്ച. നോമ്പെടുത്ത് വിശന്ന് ദൈവ മാർഗത്തിൽ ഓരോ ദിവസവും ചെലവഴിച്ചതിന് അല്ലാഹു അനുവദിച്ച ആഘോഷമാണിതെന്നാണ് ഇസ്ലാം മത വിശ്വാസികൾ കരുതുന്നത്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയാണ് പ്രഖ്യാപിച്ചത്. റമദാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

പുതുവസ്ത്രങ്ങൾ അണിഞ്ഞും കുടുംബ വീടുകൾ സന്ദർശിച്ചുമെല്ലാം മുസ്ലിം വിശ്വാസികൾ ആഘോഷം കെങ്കേമമാക്കും. ഓരോ അറബ് മാസവും 29 ദിവസമോ 30 ദിവസമോ ആണ് സാധാരണ ചെറിയപെരുന്നാൾ ആഘോഷിക്കുക. ചാന്ദ്ര മാസപ്പിറവി അടി സ്ഥാനമാക്കിയാണ് ഇവ നിശ്ചയിക്കുന്നത്. റമദാൻ മാസം കഴിഞ്ഞാൽ ശവ്വാൽ മാസപ്പിറവി യായി ചന്ദ്രനെ കണ്ടാലാണ് പെരുന്നാൾ ഉറപ്പിക്കുന്നത്. തലശ്ശേരി പിലാക്കണ്ടി ആർക്കേഡിൽ 7.30 ന് വിപുലമായ പെരുന്നാൾ നിസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110067/believers-are-happy-to-complete-ramadan-30eid-ul-fitr-on-saturday)