---
title: "കേരള സർക്കാറിൻ്റെ നികുതി കൊള്ളക്കെതിരെ പാനൂർ മേഖലയിലെ  പഞ്ചായത്ത് - നഗര സഭ ഓഫീസുകൾക്ക് മുന്നിൽ ബി.ജെ.പിയുടെ  പ്രതിഷേധ ധർണ"
english_title: "BJP's protest dharna in front of Panchayat-Nagar Sabha offices in Pannoor region against Kerala government's tax evasion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110048/bjps-protest-dharna-in-front-of-panchayat-nagar-sabha-offices-in-pannoor-region-against-kerala-governments-tax-evasion"
published_at: "2023-04-20T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441429360efd_Untitled-1_copy.jpg"
keywords: []
---

# കേരള സർക്കാറിൻ്റെ നികുതി കൊള്ളക്കെതിരെ പാനൂർ മേഖലയിലെ  പഞ്ചായത്ത് - നഗര സഭ ഓഫീസുകൾക്ക് മുന്നിൽ ബി.ജെ.പിയുടെ  പ്രതിഷേധ ധർണ

> **Lead Summary:** പാനൂർ: കെട്ടിട നികുതികൾ കുത്തനെ വർധിപ്പിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ധർണ. തൃപ്രങ്ങോട്ടൂർ പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.കെ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി.എ.കെ ഭാസ്ക്കരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസി.വി.പി സുരേന്ദ്രൻ, യുവമോർച്ച പാനൂർ മണ്ഡലം പ്രസി. പി.ലിജീഷ് , എ.കെ സജീവൻ, ഓട്ടാണി പദ്മനാഭൻ, പ്രസീത എന്നിവർ സംസാരിച്ചു. മനോജ് കടവത്തൂർ സ്വാഗതവും, റിനീഷ് പൊയിലൂർ നന്ദിയും പറഞ്ഞു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി. ജില്ലാ വൈസ് പ്രസി. വി.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: കെട്ടിട നികുതികൾ കുത്തനെ വർധിപ്പിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ധർണ. തൃപ്രങ്ങോട്ടൂർ പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.കെ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി.എ.കെ ഭാസ്ക്കരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസി.വി.പി സുരേന്ദ്രൻ, യുവമോർച്ച പാനൂർ മണ്ഡലം പ്രസി. പി.ലിജീഷ് , എ.കെ സജീവൻ, ഓട്ടാണി പദ്മനാഭൻ, പ്രസീത എന്നിവർ സംസാരിച്ചു. മനോജ് കടവത്തൂർ സ്വാഗതവും, റിനീഷ് പൊയിലൂർ നന്ദിയും പറഞ്ഞു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി. ജില്ലാ വൈസ് പ്രസി. വി.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസി.എൻ ശശിധരൻ അധ്യക്ഷനായി. യു.പി ബാബു, കെ.സി ജിയേഷ്, ബിനീഷ് പുത്തൂർ, രാജീവൻ ചെറുപ്പറമ്പ്, പ്രമോദ് എന്നിവർ സംസാരിച്ചു. സർക്കാറിന്റെ നികുതി കൊള്ളക്കെതിരെ പാനൂർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാ സമരം ബി ജെ പി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. വി.പി.ഷാജി അധ്യക്ഷത വഹിച്ചു. പി പി രാമചന്ദ്രൻ ,എം. രത്നാകരൻ, വിനു കരിയാട്, സി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു. പി.പി.രജിൽ കുമാർ സ്വാഗതവും പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കെ.സി.വിഷ്ണു, എൻ. രതി,എം. കാർത്തിക, കെ.പി.സുഖില, പി. സജീവൻ , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110048/bjps-protest-dharna-in-front-of-panchayat-nagar-sabha-offices-in-pannoor-region-against-kerala-governments-tax-evasion)