---
title: "മട്ടന്നൂരിൽ കാട്ടുപന്നിയുടെ അക്രമം ; സഹോദരനൊപ്പം ബൈക്കിൽ പോവുകയായിരുന്ന  വിദ്യാർഥിനിക്ക് കുത്തേറ്റു."
english_title: "Wild boar attack in Mattannur;A student who was riding a bike with her brother was stabbed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109976/wild-boar-attack-in-mattannura-student-who-was-riding-a-bike-with-her-brother-was-stabbed"
published_at: "2023-04-20T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440f5ef19656_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ കാട്ടുപന്നിയുടെ അക്രമം ; സഹോദരനൊപ്പം ബൈക്കിൽ പോവുകയായിരുന്ന  വിദ്യാർഥിനിക്ക് കുത്തേറ്റു.

> **Lead Summary:** മട്ടന്നൂർ : ഇല്ലംഭാഗത്ത് കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലംഭാഗത്തെ സി സതീശന്റെ മകൾ ആര്യനന്ദക്ക് ആണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം കുത്തേൽക്കുകയും ചെയ്തു. സഹോദരനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുക ആയിരുന്നു. കുട്ടിയെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരൻ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

മട്ടന്നൂർ : ഇല്ലംഭാഗത്ത് കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലംഭാഗത്തെ സി സതീശന്റെ മകൾ ആര്യനന്ദക്ക് ആണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം കുത്തേൽക്കുകയും ചെയ്തു. സഹോദരനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുക ആയിരുന്നു. കുട്ടിയെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരൻ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109976/wild-boar-attack-in-mattannura-student-who-was-riding-a-bike-with-her-brother-was-stabbed)