---
title: "യുവദീപ്തി സാംസ്കാരിക വേദിയും, ചെസ് അസോസിയേഷനും നടത്തുന്ന കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും"
english_title: "The Kannur District Chess Championship organized by Yuvadeepti Cultural Center and Chess Association will be held at Chotavoor Higher Secondary School on Sunday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109965/the-kannur-district-chess-championship-organized-by-yuvadeepti-cultural-center-and-chess-association-will-be-held-at-chotavoor-higher-secondary-school-on-sunday"
published_at: "2023-04-20T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440eae91bd00_Untitled-1_copy.jpg"
keywords: []
---

# യുവദീപ്തി സാംസ്കാരിക വേദിയും, ചെസ് അസോസിയേഷനും നടത്തുന്ന കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും

> **Lead Summary:** ചമ്പാട്: കണ്ണൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പും, ജില്ലാതല സീനിയർ ചെസ്സ് ടൂർണ്ണമെന്റും ഏപ്രിൽ 23 ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ 2004 ജനവരി 1 ന ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം നടക്കും. ആദ്യ 4 സ്ഥാനം നേടുന്നവർ സം സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും.

## Article Content

ചമ്പാട്: കണ്ണൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പും, ജില്ലാതല സീനിയർ ചെസ്സ് ടൂർണ്ണമെന്റും ഏപ്രിൽ 23 ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ 2004 ജനവരി 1 ന ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം നടക്കും. ആദ്യ 4 സ്ഥാനം നേടുന്നവർ സം സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും.

വിജയികൾക്ക് കേഷ് പ്രൈസും ട്രോഫികളും നൽകും.ഓപ്പൺ വിഭാഗത്തിലെ ചാമ്പ്യന് 3000 രൂപയും, ട്രോഫിയും രണ്ടാമതെത്തുന്നയാൾക്ക് 2000 രൂപയും ട്രോഫിയും നൽകും. ജൂനിയർ ബോയ്സ്, ഗേൾസ് എന്നീ വിഭാഗങ്ങളിൽ ചാമ്പ്യന്മാരാകുന്നവർക്ക് 2000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും ട്രോഫിയും നൽകും. മികച്ച സബ് ജൂനിയർ താരം, പ്രാദേശിക താരം എന്നിങ്ങനെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.

പങ്കെടുക്കുന്നവർ 9:30 നു മുമ്പായി റിപ്പോർട്ടു ചെയ്യേണ്ടതാണ്. ചമ്പാട് യുവദീപ്തി സാംസ്കാരിക വേദിയുടേയും, ചെസ്സ് അസ്സോസിയേഷൻ കണ്ണൂരിന്റേയും ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോൺ : 9847442119 8330030420.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109965/the-kannur-district-chess-championship-organized-by-yuvadeepti-cultural-center-and-chess-association-will-be-held-at-chotavoor-higher-secondary-school-on-sunday)