---
title: "ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥ ; പയ്യോളിയില്‍ തീവണ്ടിക്ക് നേരെ ഉണ്ടായ കല്ലേറിൽ  വില്യാപ്പള്ളി സ്വദേശിക്ക് പരിക്ക്."
english_title: "Stone pelting on trains sequel;A resident of Vilyapally was injured in the stone pelting on the train in Payyoli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109726/stone-pelting-on-trains-sequela-resident-of-vilyapally-was-injured-in-the-stone-pelting-on-the-train-in-payyoli"
published_at: "2023-04-19T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f6568d37ac_Untitled-1_copy.jpg"
keywords: []
---

# ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥ ; പയ്യോളിയില്‍ തീവണ്ടിക്ക് നേരെ ഉണ്ടായ കല്ലേറിൽ  വില്യാപ്പള്ളി സ്വദേശിക്ക് പരിക്ക്.

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. വില്യാപ്പള്ളി എടത്തിലോത്ത് മീത്തല്‍ ഇ.എം. വിനോദനാണ് പരിക്കേറ്റത്. വലതുകണ്ണിന് താഴെയാണ് ഏറുകൊണ്ടത്. വടകരയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിന് മൂന്ന് തുന്നലിട്ടു. റെയില്‍പ്പാളത്തിനരികെ കാണുന്ന കരിങ്കല്ലുകൊണ്ടാണ് എറിഞ്ഞത്. തീവണ്ടിയില്‍വീണ കല്ല് വിനോദ് വടകര പോലീസിന് കൈമാറി.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. വില്യാപ്പള്ളി എടത്തിലോത്ത് മീത്തല്‍ ഇ.എം. വിനോദനാണ് പരിക്കേറ്റത്. വലതുകണ്ണിന് താഴെയാണ് ഏറുകൊണ്ടത്. വടകരയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിന് മൂന്ന് തുന്നലിട്ടു. റെയില്‍പ്പാളത്തിനരികെ കാണുന്ന കരിങ്കല്ലുകൊണ്ടാണ് എറിഞ്ഞത്. തീവണ്ടിയില്‍വീണ കല്ല് വിനോദ് വടകര പോലീസിന് കൈമാറി.

തീവണ്ടി പയ്യോളി സ്റ്റേഷന്‍വിട്ട ഉടനെയാണ് ഏറ് ഉണ്ടായത്. വിനോദ് വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. വടകര ഇറങ്ങിയ വിനോദ് റെയില്‍വേ പോലീസിനും സ്റ്റേഷന്‍മാസ്റ്റര്‍ക്കും പരാതി നല്‍കി. പയ്യോളി പോലീസും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരംമുതല്‍ കണ്ണൂര്‍വരെ പരീക്ഷണ ഓട്ടം നടത്തിയ വന്ദേ ഭാരത് എക്സപ്രസിനെയായിരുന്നോ അക്രമി ലക്ഷ്യമിട്ടതെന്ന സംശയം പോലീസിനുണ്ട്. ഫെബ്രുവരി 15-ന് വൈകീട്ട് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കൊച്ചുവേളി-അമൃതസര്‍ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ല് തകര്‍ന്നിരുന്നു. പയ്യോളി റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109726/stone-pelting-on-trains-sequela-resident-of-vilyapally-was-injured-in-the-stone-pelting-on-the-train-in-payyoli)