---
title: "കൂത്തുപറമ്പിൽ  വീട്ടിൽ നിന്നും വിളിച്ചിറക്കി  യുവാവിന്റെ ഇരു കാലുകളും തല്ലിയൊടിച്ചു ; രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "They called him out of the house in Koothuparm and beat both the legs of the young man;A case of attempted murder against two people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109717/they-called-him-out-of-the-house-in-koothuparm-and-beat-both-the-legs-of-the-young-mana-case-of-attempted-murder-against-two-people"
published_at: "2023-04-19T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f51d175793_Untitled-1_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ  വീട്ടിൽ നിന്നും വിളിച്ചിറക്കി  യുവാവിന്റെ ഇരു കാലുകളും തല്ലിയൊടിച്ചു ; രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിന്റെ ഇരു കാലുകളും തല്ലിയൊടിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം വട്ടിപ്രത്തെ ഗോപാലന്റെ മകൻ നിഥിനെ യാണ് ആക്രമിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. വട്ടിപ്രം സ്വദേശികളായ സജിത്ത് എന്ന കുഞ്ഞു, നിതുൽ എന്ന നാത്തു എന്നിവർ ചേർന്നാണ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിന്റെ ഇരു കാലുകളും തല്ലിയൊടിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം വട്ടിപ്രത്തെ ഗോപാലന്റെ മകൻ നിഥിനെ യാണ് ആക്രമിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. വട്ടിപ്രം സ്വദേശികളായ സജിത്ത് എന്ന കുഞ്ഞു, നിതുൽ എന്ന നാത്തു എന്നിവർ ചേർന്നാണ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചത്.

ഒന്നാം പ്രതിയായ സജിത്തിന്റെ സഹോദരൻ മദ്യപിച്ച് ബഹ ളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഥിന്റെ പരാതിയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109717/they-called-him-out-of-the-house-in-koothuparm-and-beat-both-the-legs-of-the-young-mana-case-of-attempted-murder-against-two-people)