---
title: "കൂത്ത്പറമ്പിൽ  നിന്നും മോഷണം പോയ ബൈക്ക് ഏറണാകുളത്ത് ; യുവാവും, യുവതിയും അറസ്റ്റിൽ, തെളിയാൻ ഒട്ടേറെ ബൈക്ക് മോഷണങ്ങൾ"
english_title: "Bike stolen from Koothparam in Ernakulam;A young man and a young woman have been arrested, many bike thefts to prove"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109692/bike-stolen-from-koothparam-in-ernakulama-young-man-and-a-young-woman-have-been-arrested-many-bike-thefts-to-prove"
published_at: "2023-04-18T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ec48541a97_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ  നിന്നും മോഷണം പോയ ബൈക്ക് ഏറണാകുളത്ത് ; യുവാവും, യുവതിയും അറസ്റ്റിൽ, തെളിയാൻ ഒട്ടേറെ ബൈക്ക് മോഷണങ്ങൾ

> **Lead Summary:** കണ്ണൂർ : ബൈക്ക് മോഷണക്കേസിൽ യുവാവിനേയും, യുവതിയേയും പോലീസ് കൊച്ചിയിൽ അറസ്റ്റുചെയ്തു. ആലപ്പുഴ ഇരവുകാട് സ്വദേശി ഷുഹൈബ് , കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര എന്നിവരെയാണ് ഏറണാകുളം സെൻട്രൽ പോലീ സ് പിടികൂടിയത്. ഷുഹൈബ് മോഷണമടക്കം എട്ട് കേസു കളിൽ പ്രതിയാണ്. ഇരുവരും ചേർന്ന് എറണാകുളത്തും, കണ്ണൂരുമായി നിരവധി ബൈക്കുകൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ എറണാകുളം ബോട്ടുജെട്ടിക്ക് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏറണാകുളം സെൻട്രൽ പോലീസ് കണ്ടെത്തിയിരുന്നു.

## Article Content

കണ്ണൂർ : ബൈക്ക് മോഷണക്കേസിൽ യുവാവിനേയും, യുവതിയേയും പോലീസ് കൊച്ചിയിൽ അറസ്റ്റുചെയ്തു. ആലപ്പുഴ ഇരവുകാട് സ്വദേശി ഷുഹൈബ് , കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര എന്നിവരെയാണ് ഏറണാകുളം സെൻട്രൽ പോലീ സ് പിടികൂടിയത്. ഷുഹൈബ് മോഷണമടക്കം എട്ട് കേസു കളിൽ പ്രതിയാണ്. ഇരുവരും ചേർന്ന് എറണാകുളത്തും, കണ്ണൂരുമായി നിരവധി ബൈക്കുകൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ എറണാകുളം ബോട്ടുജെട്ടിക്ക് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏറണാകുളം സെൻട്രൽ പോലീസ് കണ്ടെത്തിയിരുന്നു.

ഈ വാഹനത്തിന്റെ ചേസിസ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് കൂത്ത്പറമ്പ് - മട്ടന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തി. തുടർന്ന് കൂത്ത്പറമ്പ് പോലീസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ ഒരു യുവാവും യുവതിയുമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എറണാകുളം സെൻട്രൽ പോലീ സ് നടത്തിയ അന്വേഷണത്തി ലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109692/bike-stolen-from-koothparam-in-ernakulama-young-man-and-a-young-woman-have-been-arrested-many-bike-thefts-to-prove)