---
title: "വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി ;  ടിക്കറ്റ് നിരക്ക് 1400, ഒന്നര വർഷത്തിനുള്ളിൽ സ്പീഡ് 110 ആകും"
english_title: "Vandebharat extended to Kasaragod;The ticket price is 1400 and the speed will be 110 in a year and a half"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109652/vandebharat-extended-to-kasaragodthe-ticket-price-is-1400-and-the-speed-will-be-110-in-a-year-and-a-half"
published_at: "2023-04-18T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9ef2ac40e_download_(3).jpg"
keywords: []
---

# വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി ;  ടിക്കറ്റ് നിരക്ക് 1400, ഒന്നര വർഷത്തിനുള്ളിൽ സ്പീഡ് 110 ആകും

> **Lead Summary:** സംസ്ഥാനത്ത് പ്രഖ്യാപിച്ച വന്ദേ ഭാരത് എക്‌സപ്രസിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർഗോ‍ഡ് വരെയാക്കി. റെയിൽവെ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കണ്ണൂർ വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. നിരവധി പേരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. ഒന്നര വ‌ർഷത്തിനുള്ളിൽ വേഗം 110 കിലോമീറ്റർ ആകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. 25ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

## Article Content

സംസ്ഥാനത്ത് പ്രഖ്യാപിച്ച വന്ദേ ഭാരത് എക്‌സപ്രസിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർഗോ‍ഡ് വരെയാക്കി. റെയിൽവെ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കണ്ണൂർ വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. നിരവധി പേരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. ഒന്നര വ‌ർഷത്തിനുള്ളിൽ വേഗം 110 കിലോമീറ്റർ ആകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. 25ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള  12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും. 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്‍റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷൻ റെയിൽവെ ഉടനിറക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109652/vandebharat-extended-to-kasaragodthe-ticket-price-is-1400-and-the-speed-will-be-110-in-a-year-and-a-half)