---
title: "പാനൂരിൽ എൽജെഡിക്ക് തിരിച്ചടി ; കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയംഗം   രാജിവെച്ചു"
english_title: "LJD suffered a setback in Panur;Koothparam constituency committee member resigned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109633/ljd-suffered-a-setback-in-panurkoothparam-constituency-committee-member-resigned"
published_at: "2023-04-18T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e7dc1eb62b_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ എൽജെഡിക്ക് തിരിച്ചടി ; കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയംഗം   രാജിവെച്ചു

> **Lead Summary:** **പാനൂർ : **എൽജെഡി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം കെ. പി. ചന്ദ്രൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് മണ്ഡലം പ്രസിഡന്റിനു നൽകി. ദീർഘകാലം യുവജനതാദൾ മണ്ഡലം പ്രസിഡണ്ടായും പാർട്ടിയുടെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യവും സോഷ്യലിസവും പ്രസംഗിക്കുകയും നടപ്പിലാക്കുന്നത് ഏകാധിപത്യവും ജനാധിപത്യവിരുദ്ധതയുമാണെന്ന് ചന്ദ്രൻ ആരോപിച്ചു. ഏതാനും ചിലരുടെ കോക്കസ് കമ്പനിയായി പാർട്ടി മാറിയിരിക്കുകയാണെന്നും രാജിക്കത്തിലുണ്ട്. അതേസമയം ചന്ദ്രനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നായിരുന്നു എൽ ജെ ഡി നേതാക്കളുടെ പ്രതികരണം.

## Article Content

**പാനൂർ : **എൽജെഡി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം കെ. പി. ചന്ദ്രൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് മണ്ഡലം പ്രസിഡന്റിനു നൽകി. ദീർഘകാലം യുവജനതാദൾ മണ്ഡലം പ്രസിഡണ്ടായും പാർട്ടിയുടെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യവും സോഷ്യലിസവും പ്രസംഗിക്കുകയും നടപ്പിലാക്കുന്നത് ഏകാധിപത്യവും ജനാധിപത്യവിരുദ്ധതയുമാണെന്ന് ചന്ദ്രൻ ആരോപിച്ചു. ഏതാനും ചിലരുടെ കോക്കസ് കമ്പനിയായി പാർട്ടി മാറിയിരിക്കുകയാണെന്നും രാജിക്കത്തിലുണ്ട്. അതേസമയം ചന്ദ്രനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നായിരുന്നു എൽ ജെ ഡി നേതാക്കളുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109633/ljd-suffered-a-setback-in-panurkoothparam-constituency-committee-member-resigned)