---
title: "ചെറിയ പോറലുകൾ പറ്റിയ കാറുകൾ, എൽസിഡി ടീവികൾ ചെറു വിലക്ക് എന്ന തരത്തിലുള്ള  പരസ്യങ്ങളിൽ ആകൃഷ്ടരാവരുത്, ഷെയർ ചെയ്യരുത് ; കാത്തിരിക്കുന്നത് വൻ ചതിക്കുഴിയെന്ന് പൊലീസ് "
english_title: "Don't get attracted to ads like cars, LCD TVs with minor scratches, don't share;The police say that a huge scam is waiting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109609/dont-get-attracted-to-ads-like-cars-lcd-tvs-with-minor-scratches-dont-sharethe-police-say-that-a-huge-scam-is-waiting"
published_at: "2023-04-18T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e6384677d6_Untitled-1_copy.jpg"
keywords: []
---

# ചെറിയ പോറലുകൾ പറ്റിയ കാറുകൾ, എൽസിഡി ടീവികൾ ചെറു വിലക്ക് എന്ന തരത്തിലുള്ള  പരസ്യങ്ങളിൽ ആകൃഷ്ടരാവരുത്, ഷെയർ ചെയ്യരുത് ; കാത്തിരിക്കുന്നത് വൻ ചതിക്കുഴിയെന്ന് പൊലീസ് 

> **Lead Summary:** ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽ സി ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് അസ്സൽ തട്ടിപ്പാണെന്നും കേരള പോലീസി ന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ് അല്ലെങ്കിൽ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ.

## Article Content

ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽ സി ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് അസ്സൽ തട്ടിപ്പാണെന്നും കേരള പോലീസി ന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ് അല്ലെങ്കിൽ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ.

ഓൺലൈൻ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളി ലാണ് ഇവരുടെ ഓഫറുകൾ. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുക ളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾ പ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി തട്ടിപ്പ് ലിങ്കുകളും അയച്ചുകൊടു ക്കുന്നു.

വിശ്വാസം നേടിയെടുക്കുന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റി യവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി 50 വർഷം പോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കരുതെന്നും പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109609/dont-get-attracted-to-ads-like-cars-lcd-tvs-with-minor-scratches-dont-sharethe-police-say-that-a-huge-scam-is-waiting)