---
title: "ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, അമിത വേഗം 2000 ;  നിയമലംഘകർ ശ്രദ്ധിക്കുക, എല്ലാം കാണാൻ മുകളിലൊരാളുണ്ട്..!"
english_title: "2000 for using mobile while driving, 2000 for speeding;Watch out lawbreakers, there is someone above to see everything"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109536/2000-for-using-mobile-while-driving-2000-for-speedingwatch-out-lawbreakers-there-is-someone-above-to-see-everything"
published_at: "2023-04-18T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2b83a2a0c_Untitled-1_copy.jpg"
keywords: []
---

# ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, അമിത വേഗം 2000 ;  നിയമലംഘകർ ശ്രദ്ധിക്കുക, എല്ലാം കാണാൻ മുകളിലൊരാളുണ്ട്..!

> **Lead Summary:** റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും. 20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) കാമറകൾവഴി പിഴയിട്ടു തുടങ്ങും. അന്നുമുതൽ ഡ്രൈവിങ്‌ ലൈസൻസുകൾ പിവിസി കാർഡിലേക്ക്‌ മാറും.

## Article Content

റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും. 20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) കാമറകൾവഴി പിഴയിട്ടു തുടങ്ങും. അന്നുമുതൽ ഡ്രൈവിങ്‌ ലൈസൻസുകൾ പിവിസി കാർഡിലേക്ക്‌ മാറും.

ഇത്‌ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡിലെ ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക്‌ അറിയാനാകും. തുടർ നിയമലംഘനങ്ങൾ നടത്തിയാൽ പിടികൂടുന്നതിനുണ്ടായിരുന്ന പരിമിതി ഇതോടെ മാറും. പിഴ ഇങ്ങനെ ഹെൽമറ്റില്ലാത്ത യാത്ര - 500 രൂപ രണ്ടാംതവണ - 1000 ലൈസൻസില്ലാതെയുള്ള യാത്ര -5000 ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം - 2000 അമിതവേഗം - 2000

മദ്യപിച്ച്‌ വാഹനമോടിച്ചാൽ - ആറുമാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ രണ്ടാംതവണ - രണ്ട്‌ വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ - മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000 രണ്ടാംതവണ - മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ - 1000 സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 ആവർത്തിച്ചാൽ - 1000

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109536/2000-for-using-mobile-while-driving-2000-for-speedingwatch-out-lawbreakers-there-is-someone-above-to-see-everything)