---
title: "പള്ളൂർ ഇടയിൽപീടികയിൽ വൻ കഞ്ചാവ് വേട്ട ; വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകുന്ന 4 പേർ അറസ്റ്റിൽ"
english_title: "Huge ganja poaching in Pallur Madhupetika;4 persons including students were arrested for delivering ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109436/huge-ganja-poaching-in-pallur-madhupetika4-persons-including-students-were-arrested-for-delivering-ganja"
published_at: "2023-04-17T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d3d374db4a_5089f931-a569-40f7-af5c-3e7ad0017d0b_copy.jpg"
keywords: []
---

# പള്ളൂർ ഇടയിൽപീടികയിൽ വൻ കഞ്ചാവ് വേട്ട ; വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകുന്ന 4 പേർ അറസ്റ്റിൽ

> **Lead Summary:** ഇടയിൽപീടിക: ഇടയിൽപീടികയിൽ പ്രിയദർശിനി ബസ്സ്സ്റ്റോപ്പിനു സമീപത്തെ സമീസ്എന്ന വീട്ടിൽ നിന്നാണ് വൻതോതിൽ കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കളുമായി 4 പേരെ പിടികൂടിയത്. ഈ വീട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തികളിൽ സംശയം തോന്നിയ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പന്തക്കൽ എസ്ഐ പി പി ജയരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ ഇടയിൽപീടിക സമീസ് ഹൗസിൽ ഫാഹിദ് ഫിറോസിന്റെ വീട് കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് വിൽപ്പന സംഘത്തിൽ -

## Article Content

ഇടയിൽപീടിക: ഇടയിൽപീടികയിൽ പ്രിയദർശിനി ബസ്സ്സ്റ്റോപ്പിനു സമീപത്തെ സമീസ്എന്ന വീട്ടിൽ നിന്നാണ് വൻതോതിൽ കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കളുമായി 4 പേരെ പിടികൂടിയത്. ഈ വീട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തികളിൽ സംശയം തോന്നിയ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പന്തക്കൽ എസ്ഐ പി പി ജയരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ ഇടയിൽപീടിക സമീസ് ഹൗസിൽ ഫാഹിദ് ഫിറോസിന്റെ വീട് കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് വിൽപ്പന സംഘത്തിൽ -

പന്തക്കൽ ഹസ്സൻ മുക്ക് സ്വദേശിയായ ഫെബിൻ ഹൗസിൽ മുഹമ്മദ് ഫായിസ്, മാടപ്പീടിക സ്വദേശികളായ ഷാരോൺ, അലോക് എന്നിവരാണ്. സ്ഥിരമായി ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറുപായ്ക്കറ്റുകൾ ആയി മാറ്റി കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുകയാണ് സംഘം ചെയ്യുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാഹി സിഐ ശേഖറിന്റെ നേതൃത്വത്തിൽ വീട്ടുകാരനായ പ്രതിയുടെ സാന്നിധ്യത്തിൽ രാത്രി വൈകി വീണ്ടും വീട് റെയ്ഡ് ചെയ്യുകയും കൂടുതൽ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109436/huge-ganja-poaching-in-pallur-madhupetika4-persons-including-students-were-arrested-for-delivering-ganja)