---
title: "ജീവൻ പൊലിഞ്ഞിട്ടും, കണ്ണുതുറക്കാതെ  മാഹി വൈദ്യുതി വകുപ്പ്"
english_title: "Despite the loss of life, the Mahi Electricity Department did not open its eyes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109435/despite-the-loss-of-life-the-mahi-electricity-department-did-not-open-its-eyes"
published_at: "2023-04-17T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d3c5ec281d_Untitled-1_copy.jpg"
keywords: []
---

# ജീവൻ പൊലിഞ്ഞിട്ടും, കണ്ണുതുറക്കാതെ  മാഹി വൈദ്യുതി വകുപ്പ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ നിർമ്മാണ ജോലികൾ നടക്കവെ, ഒന്നര മാസം മുമ്പുണ്ടായ ദുരന്തത്തിൽ കടപുഴകി വീണ വൈദ്യുതി പോസ്റ്റ് ഇനിയും പുന:സ്ഥാപിച്ചില്ല. കമ്പികളത്രയും തൊട്ടടുത്ത തെങ്ങിൽ കെട്ടിവെച്ചത്, ഇപ്പോഴും ഒന്നും ചെയ്യാതെ നിലനിൽക്കുകയാണ്.മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന ഈ സ്ഥലത്ത് പോസ്റ്റ് കുഴിച്ചിടാനാവില്ല. മാത്രമല്ല കമ്പികൾ കെട്ടിയിട്ട തെങ്ങിൽ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിക്കാനും സാദ്ധ്യതയേറെയാണ്. ഇലക്ട്രിസിറ്റിയുടെ അനാസ്ഥ മറ്റൊരു ദുരന്തത്തിന് കുടി കാരണമായേക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ബൈപാസിൻ്റെ ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റ് മറിഞ്ഞു വീണ് ഒരു കരാർ ജീവനക്കാരൻ മരണപ്പെടുകയും, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫിബ്രവരി 14 നാണ് കവിയൂർ മങ്ങാട് ബൈപാസിൽ അപകടമുണ്ടായത്. ആസാം സ്വദേശി ദിലീപ് രാജു വാണ് ദാരുന്ന മായി മരണപ്പെട്ടത്. ഇ.കെ.കെ കമ്പനിയുടെ കരാർജോലിഎടുക്കുന്നവരായിരുന്നു ഇവർ

## Article Content

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ നിർമ്മാണ ജോലികൾ നടക്കവെ, ഒന്നര മാസം മുമ്പുണ്ടായ ദുരന്തത്തിൽ കടപുഴകി വീണ വൈദ്യുതി പോസ്റ്റ് ഇനിയും പുന:സ്ഥാപിച്ചില്ല. കമ്പികളത്രയും തൊട്ടടുത്ത തെങ്ങിൽ കെട്ടിവെച്ചത്, ഇപ്പോഴും ഒന്നും ചെയ്യാതെ നിലനിൽക്കുകയാണ്.മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന ഈ സ്ഥലത്ത് പോസ്റ്റ് കുഴിച്ചിടാനാവില്ല. മാത്രമല്ല കമ്പികൾ കെട്ടിയിട്ട തെങ്ങിൽ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിക്കാനും സാദ്ധ്യതയേറെയാണ്. ഇലക്ട്രിസിറ്റിയുടെ അനാസ്ഥ മറ്റൊരു ദുരന്തത്തിന് കുടി കാരണമായേക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ബൈപാസിൻ്റെ ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റ് മറിഞ്ഞു വീണ് ഒരു കരാർ ജീവനക്കാരൻ മരണപ്പെടുകയും, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫിബ്രവരി 14 നാണ് കവിയൂർ മങ്ങാട് ബൈപാസിൽ അപകടമുണ്ടായത്. ആസാം സ്വദേശി ദിലീപ് രാജു വാണ് ദാരുന്ന മായി മരണപ്പെട്ടത്. ഇ.കെ.കെ കമ്പനിയുടെ കരാർജോലിഎടുക്കുന്നവരായിരുന്നു ഇവർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109435/despite-the-loss-of-life-the-mahi-electricity-department-did-not-open-its-eyes)