---
title: "മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ ഗൺമാൻ ദാമോദരന് നാട് വിട നൽകി"
english_title: "Former minister PR Kurup's gunman Damodaran bid farewell to the country"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109380/former-minister-pr-kurups-gunman-damodaran-bid-farewell-to-the-country"
published_at: "2023-04-17T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d09af347f8_784d0596-8317-40e4-a1fd-5f16c769aff0.jpg"
keywords: []
---

# മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ ഗൺമാൻ ദാമോദരന് നാട് വിട നൽകി

> **Lead Summary:** പാനൂർ : ഇന്നലെ അന്തരിച്ച മൊകേരി മുത്താറി പീടികയിലെ വലിയ പറമ്പത്ത് ദാമോദരന്റെ സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടന്നു. അന്തരിച്ച മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ സെക്യുരിറ്റി ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു. പാനൂർ, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിരുന്നു.

## Article Content

പാനൂർ : ഇന്നലെ അന്തരിച്ച മൊകേരി മുത്താറി പീടികയിലെ വലിയ പറമ്പത്ത് ദാമോദരന്റെ സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടന്നു. അന്തരിച്ച മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ സെക്യുരിറ്റി ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു. പാനൂർ, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിരുന്നു.

കെ.പി മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പോലീസ് ഓഫീസർമാരും റിട്ട. ഉദ്യോഗസ്ഥരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പോലീസ് സേന ഔദ്യോഗിക ബഹുമതിയോടെ ആദരവ് അർപ്പിച്ചു.ഭാര്യ വസന്ത മക്കൾ ബാബുരാജ്, ബഗീഷ്.മരുമക്കൾ രജന ബിജിഷ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109380/former-minister-pr-kurups-gunman-damodaran-bid-farewell-to-the-country)