---
title: "പാനൂരിലെ ബി.എം.എസ് നേതാവിൻ്റെ വീടിനു നേരെ അക്രമം ; പിന്നിൽ ഡി വൈ എഫ് ഐ എന്ന് ബിഎംഎസ്"
english_title: "Violence against BMS leader's house in Panur;BMS as DYFI on the back"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109314/violence-against-bms-leaders-house-in-panurbms-as-dyfi-on-the-back"
published_at: "2023-04-17T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cbf1f1550f_Untitled-1_copy.jpg"
keywords: []
---

# പാനൂരിലെ ബി.എം.എസ് നേതാവിൻ്റെ വീടിനു നേരെ അക്രമം ; പിന്നിൽ ഡി വൈ എഫ് ഐ എന്ന് ബിഎംഎസ്

> **Lead Summary:** പാനൂർ: ബിഎംഎസ് പാനൂർ മേഖലാ വൈസ് പ്രസിഡണ്ടും, പാനൂർ ടൗണിലെ ചുമട്ടുതൊഴിലാളിയുമായ കെ.ടി.കെ.ബിനീഷിന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. പള്ളിക്കുനിക്ക് സമീപം ഒളവിലം പാറയുള്ളതിൽ വീടിനു നേരെയാണ് രാത്രി 8.30 ഓടെ അക്രമം ഉണ്ടായത്.

## Article Content

പാനൂർ: ബിഎംഎസ് പാനൂർ മേഖലാ വൈസ് പ്രസിഡണ്ടും, പാനൂർ ടൗണിലെ ചുമട്ടുതൊഴിലാളിയുമായ കെ.ടി.കെ.ബിനീഷിന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. പള്ളിക്കുനിക്ക് സമീപം ഒളവിലം പാറയുള്ളതിൽ വീടിനു നേരെയാണ് രാത്രി 8.30 ഓടെ അക്രമം ഉണ്ടായത്.

പ്രകടനമായെത്തിയ 15 ഓളം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചൊക്ലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിനീഷ് പറയുന്നുണ്ട്. പ്രതികളുടെ പേര് വിവരങ്ങളും ബിനീഷ് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109314/violence-against-bms-leaders-house-in-panurbms-as-dyfi-on-the-back)