---
title: "മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാറിനും, പൊലീസിനും അവമതിപ്പുണ്ടാക്കി ; വയോധികയെ അപമാനിച്ച സംഭവത്തിൽ ധർമ്മടം സി.ഐക്ക്  സസ്പെൻഷൻ "
english_title: "In the Chief Minister's country, the government and the police were insulted;Dharmadam CI suspended for insulting elderly woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109229/in-the-chief-ministers-country-the-government-and-the-police-were-insulteddharmadam-ci-suspended-for-insulting-elderly-woman"
published_at: "2023-04-16T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bbd19510ff_download_(2).jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാറിനും, പൊലീസിനും അവമതിപ്പുണ്ടാക്കി ; വയോധികയെ അപമാനിച്ച സംഭവത്തിൽ ധർമ്മടം സി.ഐക്ക്  സസ്പെൻഷൻ 

> **Lead Summary:** തലശ്ശേരി :മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ ധർമ്മടം എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ക്ലാസ് അടിച്ചു തകർക്കുകയും മ‍ർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സി.ഐ കെ വി സ്മിതേഷിനെ സസ്പെൻഡ് ചെയ്തത്.

## Article Content

തലശ്ശേരി :മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ ധർമ്മടം എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ക്ലാസ് അടിച്ചു തകർക്കുകയും മ‍ർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സി.ഐ കെ വി സ്മിതേഷിനെ സസ്പെൻഡ് ചെയ്തത്.

എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറ‍ഞ്ഞു. സി ഐ ആക്രോശിക്കുന്നത് തടയാൻ ശ്രമിക്കുന്ന വനിതാ പൊലീസുകാരടക്കമുള്ളവരെ ദൃശ്യങ്ങളിൽ കാണാം. സി.ഐക്കെതിരെ സ്റ്റേഷനിലെ പൊലീസുകാരൊന്നടങ്കം പ്രതികരിച്ചതോടെയാണ് നടപടി വേഗത്തിലുണ്ടായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109229/in-the-chief-ministers-country-the-government-and-the-police-were-insulteddharmadam-ci-suspended-for-insulting-elderly-woman)