---
title: "ഹരിത കർമ്മ സേനക്ക്  1,60,000 രൂപ  വിഷു കൈനീട്ടവുമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്"
english_title: "Panniyannoor Grama Panchayat donates Rs 1,60,000 to Harita Karma Sena"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108994/panniyannoor-grama-panchayat-donates-rs-160000-to-harita-karma-sena"
published_at: "2023-04-14T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439624c01523_Untitled-1_copy.jpg"
keywords: []
---

# ഹരിത കർമ്മ സേനക്ക്  1,60,000 രൂപ  വിഷു കൈനീട്ടവുമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** പാനൂർ : ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈത്താങ്ങായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്. വിഷു - റംസാൻ ബോണസായി 1,60,000 രൂപ കൈമാറി. 16 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് 10,000 രൂപ വച്ച് 1,60,000 രൂപ കൈമാറിയത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ തുക കൈമാറി.

## Article Content

പാനൂർ : ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈത്താങ്ങായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്. വിഷു - റംസാൻ ബോണസായി 1,60,000 രൂപ കൈമാറി. 16 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് 10,000 രൂപ വച്ച് 1,60,000 രൂപ കൈമാറിയത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ തുക കൈമാറി.

വലിച്ചെറിയൽ മുക്ത പന്ന്യന്നൂർ ഗ്രാമപഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാൻ ഊർജസ്വലരായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈ തുക ആശ്വാസമായി. അളവ് തൂക്കമെഷീനും ചടങ്ങിൽ കൈമാറി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. ഹരിത കേരള മിഷൻ ആർ.പി ലതാ കാണി, അസി.സെക്രട്ടറി സി.ശ്രീജ, വിഇഒ നിരൂപ് എന്നിവർ സംസാരിച്ചു. അവലോകന യോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108994/panniyannoor-grama-panchayat-donates-rs-160000-to-harita-karma-sena)